
സംസ്ഥാനത്ത് ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8,285 രൂപയായിരുന്ന വില ഇന്ന് 8,225 രൂപയിലെത്തി. പവനാകട്ടെ 480 രൂപയുടെ മാറ്റമാണ്, ഇന്നലെ 65,800 രൂപനല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് 66,280 രൂപയിലെത്തി. സ്വര്‍ണ വിപണിയില്‍ ഇന്നും ഇടിവ് തുടരുകയാണ്, വലിയ പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ വിപണിയെ സമീപിക്കുന്നത്. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വര്‍ണവിലയിലെ ഇടിവെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്ന പ്രവചനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് ആണ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില. ആഗോളതലത്തില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് നിലവില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തില്‍ ഏറിയതോടെ നടത്തിയ സാമ്പത്തിക പരീക്ഷണങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.
എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് ജോണ്‍ മില്‍സ് വിലയിരുത്തുന്നത്. വില കുറയുന്നതിനായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ജോണ്‍ മില്‍സ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് നിലവില്‍ സ്വര്‍ണത്തിന് ലഭിക്കാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടക്കുന്നത്. ഇത് കൂടുതലായി സ്വര്‍ണ ഉത്പാദനത്തിന് കാരണമായി. ഒരു വര്‍ഷം കൊണ്ട് ആഗോള സ്വര്‍ണ്ണ ശേഖരം 9% വര്‍ധിച്ച് 2,16,265 ടണ്ണായി മാറിയിട്ടുണ്ട്. ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉത്പാദനം വര്‍ധിച്ചത്. ഉത്പാദനം വര്‍ധിച്ചതോടെ വിപണി നിയന്ത്രിക്കാന്‍ സാധനത്തിന്റെ വില കുറയും.
രണ്ടാമതായി ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയുന്നതാണ്. വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വലിയ രീതിയില്‍ സ്വര്‍ണം സ്വന്തമാക്കുന്നുണ്ടെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഇതിനോടകം നിക്ഷേപമായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്രബാങ്കുകള്‍ 1045 ടണ്‍ സ്വര്‍ണം വാങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്വര്‍ണം ഇനിയും റിസര്‍വ് ആയി വാങ്ങിവെക്കാനുള്ള സാധ്യതകള്‍ കുറവാണ്. സാമ്പത്തികമാന്ദ്യ സാധ്യതയാണ് മൂന്നാമതായി സൂചിപ്പിക്കുന്നത്.
Content Highlights: Gold Price Today