പ്രായം വെറും 17 മാസം, നേടിയത് 10.65 കോടി; നാരായണമൂർത്തിയുടെ പേരക്കുട്ടി രാജ്യത്തെ കുഞ്ഞ് കോടീശ്വരനോ?

ഏകാഗ്രയ്ക്ക് നാല് മാസമുള്ളപ്പോൾ നാരായണമൂർത്തി സമ്മാനിച്ചതാണ് ഈ ഷെയറുകൾ

dot image

നിച്ച് വെറും 17 മാസം മാത്രമായിരിക്കെ, ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പേരക്കുട്ടി ലാഭവിഹിതമായി നേടിയത് 10.65 കോടി രൂപ. തന്റെ പേരിലുള്ള ഓഹരികളിലെ ഡിവിഡന്റുകളിൽ നിന്നാണ് പേരക്കുട്ടി ഏകാഗ്ര രോഹൻ മൂർത്തി ഇത്രയും പണം നേടിയത്.

നവംബർ 2023നായിരുന്നു ഏകാഗ്രയുടെ ജനനം. നാരായണ മൂർത്തിയുടെ മകനായ രോഹൻ മൂർത്തിക്കും അപർണ കൃഷ്ണനുമാണ് ഏകാഗ്ര പിറന്നത്. നിലവിൽ ഏകാഗ്രയ്ക്ക് 15 ലക്ഷം ഷെയറുകളാണ് ഇൻഫോസിസിൽ ഉള്ളത്. ഏകാഗ്രയ്ക്ക് നാല് മാസമുള്ളപ്പോൾ നാരായണമൂർത്തി സമ്മാനിച്ചതാണ് ഈ ഷെയറുകൾ.

വ്യാഴാഴ്ചയാണ് ഇൻഫോസിസ് തങ്ങളുടെ ഓഹരികളിൽ ലാഭവിഹിതം 22 രൂപയായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 3.3 കോടിയാണ് ഏകാഗ്രയുടെ ഒടുവിലത്തെ ലാഭം. നേരത്തെ ലഭിച്ച 7.35 കോടി കൂടി കൂട്ടിയാണ് 10.65 കോടി ലാഭം ഏകാഗ്രയ്ക്ക് ലഭിച്ചത്.

നാരായണമൂർത്തിയുടെ കുടുംബാംഗങ്ങളിൽ ഓരോരുത്തർക്കും ഇൻഫോസിസിൽ ഓഹരികളുണ്ട്. മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും നാരായണമൂർത്തിയുടെ മകളുമായ അക്ഷതയ്ക്കും കമ്പനിയിൽ ഓഹരികളുണ്ട്. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധ മൂർത്തിക്കും വലിയൊരു തുകയാണ് ഓഹരികളിൽ നിന്ന് ലഭിച്ചത്.

Content Highlights: Narayanamoorthys grandchild gains big dividend

dot image
To advertise here,contact us
dot image