പഴയ കറന്‍സി നോട്ടുകളും നാണയങ്ങളും ഒക്കെ സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ നിങ്ങള്‍ക്ക്? കയ്യില്‍ ഒരു രൂപയുടെ നോട്ട് ഇരിപ്പുണ്ടോ? എന്നാല്‍ അടിച്ചുമോനേ ഏഴ് ലക്ഷം. അതേ ഒരു രൂപയുടെ നോട്ട് കൊടുത്താല്‍ ഏഴ് ലക്ഷം രൂപ വരെ നേടാമെന്നാണ് ചില ലേല വെബ്‌സൈറ്റുകള്‍ പറയുന്നത്. ഓണ്‍ലൈനായി ലേലം ചെയ്യുമ്പോള്‍ ഈ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും പകരമായി ലക്ഷക്കണക്കിന് രൂപ വരെ നേടാമത്രേ.
കോയിന്‍ ബസാര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തിലുള്ള ലേലം നടക്കുന്നുണ്ട്. 29 വര്‍ഷം മുന്‍പാണ് ഒരു രൂപ , അഞ്ച് രൂപ, രണ്ട് രൂപ ഇവയുടെ അച്ചടി ഇന്ത്യാഗവണ്‍മെന്റ് നിര്‍ത്തലാക്കിയത്. ബ്രട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഒരു രൂപ നോട്ടിനാണ് ഇപ്പോള്‍ ഏററ്റവും വില.80 വര്‍ഷം മുന്‍പാണ് ഈ നോട്ട് അച്ചടിച്ചത്.
1935ല്‍ പുറത്തിറങ്ങിയ ഒരു രൂപ നോട്ടില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെ. ഡബ്ലിയു കെല്ലിയാണ് ഒപ്പുവച്ചിരിക്കുന്നത്. നോട്ടിന്റെ ചരിത്രപരമായ വില അനുസരിച്ച് അതിന്റെ മൂല്യം ഇന്ന് വളരെ വലുതാണ്. ഒരു രൂപയുടെയും രണ്ട് രൂപയുടെയും നോട്ടുകള്‍ വിറ്റ് പോകുന്നത് വലിയ തുകയ്ക്കാണ്. അതുപോലെ പഴയനാണയങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. 25 പൈസയുടെ നാണയം കൈവശമുള്ളവര്‍ക്ക് 1.50 ലക്ഷം രൂപ വരെ ഓണ്‍ലൈന്‍ വിപണികളില്‍നിന്ന് ലഭിക്കും.
നിങ്ങളുടെ കൈവശമുള്ള നാണയങ്ങളോ രൂപയോ Coin Bazaar, Quikr, eBay തുടങ്ങിയ വെബ്‌സൈറ്റുകള്‍ മുഖേനെ വില്‍ക്കാന്‍ സാധിക്കും. ഈ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നോട്ടുകളും നാണയങ്ങളും ലേലം ചെയ്യാന്‍ സാധിക്കുന്നത്. പക്ഷേ ഇത്തരത്തില്‍ പഴയ കറന്‍സിനോട്ടുകളും നാണയങ്ങളും വാങ്ങാനോ വില്ക്കാനോ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഔദ്യോഗികമായി അനുമതി നല്‍കുന്നില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Content Highlights : You can earn lakhs by auctioning old currencies and coins through online websites