കടക്കാർക്ക് തിരികെ നൽകേണ്ട പണം നൽകാതെ വായ്പത്തുക കൊണ്ട് മുമ്പ് വിറ്റ കമ്പനി എറ്റെടുക്കാൻ ബൈജു രവീന്ദ്രൻ ശ്രമിച്ചതായി ആരോപണം. അമേരിക്കയിലെ ബിസിനസുകാരാനായ വില്യം ആർ ഹെയ്‌ലറാണ് ബൈജു രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.
നിലവിൽ പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ കടക്കാർക്ക് തിരികെ നൽകുന്നതിനായി 10,136 കോടി രൂപ വായ്പ എടുത്തെത്തും എന്നാൽ ഈ തുക ഉപയോഗിച്ച് മുമ്പ് അമേരിക്കൻ ട്രസ്റ്റി ഏറ്റെടുത്ത ബൈജൂസിന്റെ സോഫ്റ്റ് വെയർ കമ്പനിയായ എപിക്ക് തിരികെ വാങ്ങാൻ ശ്രമിച്ചെന്നാണ് ഹെയ്‌ലർ ആരോപിക്കുന്നത്.
ഈ നീക്കത്തിനായി തന്നെ ബൈജു രവീന്ദ്രൻ ഉപയോഗിച്ചെന്നും തന്നെ വഞ്ചിക്കുകയായിരുന്നെന്നും അമേരിക്കയിലെ ഡെലവെയറിലെ പാപ്പരത്വ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആർ ഹെയ്‌ലർ പറഞ്ഞു. കടക്കാർക്ക് കടം തിരികെ നൽകുന്നതിനായി വാങ്ങിയ വായ്പയിൽ 4,502 കോടി രൂപ ബൈജു രവീന്ദ്രൻ മറച്ചുവെച്ചെന്നാണ് നിലവിലെ കേസ്. ഇന്ത്യയിലും ബൈജു രവീന്ദ്രൻ പാപ്പരത്ത നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബൈജൂസിൽ നിന്ന് പണം സമാഹരിച്ച് കമ്പനിക്ക് കടം നൽകിയവർക്ക് തിരിച്ചുകൊടുക്കുന്നതിനായുള്ള നടപടി കോടതി ആരംഭിച്ചിരുന്നു. 15,000 കോടിയോളമാണ് ബൈജുസിന്റെ നിലവിലെ കടം. ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചെന്നും നിക്ഷേപകരിൽ നിന്ന് കണക്കില്ലാതെ പണം വാങ്ങി കൂട്ടിയെന്നുമാണ് ബൈജുസിനെതിരായ ആരോപണം.
വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണവും കമ്പനിക്കെതിരെ നടക്കുന്നുണ്ട്.
Content Highlights: