ഡോളറിനെതിരെ രണ്ടു പൈസയുടെ നേട്ടത്തോടെ രൂപ തിരിച്ചുകയറി. 84.48 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച രൂപ 84.50 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് ഏകദേശം 500 പോയിന്റ് ആണ് ഇടിഞ്ഞത്. 79,308 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.
എച്ച്ഡിഎഫ്സി ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ലാര്‍സന്‍ എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ശ്രീറാം ഫിനാന്‍സ്, മാരുതി സുസുക്കി, അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Content Highlights: rupee recovers from all time low rises 2 paise sensex tanks