പത്ത് മുന്‍നിര കമ്പനികളില്‍ ഓഹരി വിപണിയില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. 1906 പോയിന്റിന്റെ മുന്നേറ്റമാണ് കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2,03,116.81 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. പത്തുമുന്‍നിര കമ്പനികളില്‍ എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയാണ് നഷ്ടം നേരിട്ടത്. വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് എയര്‍ടെല്ലിനാണ്. 16,720 കോടിയുടെ നഷ്ടമാണ് എയര്‍ടെല്ലിന് ഉണ്ടായത്. ഐടിസിയുടെ വിപണി മൂല്യത്തില്‍ 7,256 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 62,574 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 16,08,782 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്സി ബാങ്കിന് 45,338 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 14,19,270 കോടിയായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 26,885 കോടി,റിലയന്‍സ് ഇന്‍ഡസ്ട്രീസ് 26,185 കോടി, എസ്ബിഐ 22,311 കോടി, ഐസിഐസിഐ ബാങ്ക് 19,821 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധനവ്.
Content Highlights: mcap of 6 of top 10 most valued firms jump rs 2 lakh crore tcs hdfc bank lead gainers