'ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല'; ഒരുവർഷം കൊണ്ട് സമ്പത്തിൽ 42 ശതമാനം വർധന

ചൈനയിൽ ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ വളർച്ചയിൽ ഇടിവ് സംഭവിക്കുമ്പോഴാണ് ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്തിൽ വർധന ഉണ്ടാവുന്നത്

dot image

യുദ്ധങ്ങള്‍ക്കും ആഭ്യന്തരകലഹങ്ങൾക്കും ഇടയിൽ ലോകമെമ്പാടുമുള്ള സമ്പന്നരുടെ വരുമാനം മന്ദഗതിയിലാവുമ്പോഴും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ വൻ വർധന ഉണ്ടാവുന്നതായി കണക്കുകൾ. സ്വിസ് ബാങ്കായ യുബിഎസ് ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 42 ശതമാനം ഉയർന്ന് 905 ബില്ല്യൺ ഡോളറിലെത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയ്ക്കും ചൈനയ്ക്കും പിറകിൽ ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പന്നരുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും കണക്കുകൾ പറയുന്നു.

ചൈനയിൽ ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ വളർച്ചയിൽ ഇടിവ് സംഭവിക്കുമ്പോഴാണ് ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്തിൽ വർധന ഉണ്ടാവുന്നത്. യുബിഎസ് ബില്യണയർ അംബീഷൻസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി ഉയർന്നെന്നും 2024 ഏപ്രിലിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇവരുടെ മൊത്തം ആസ്തി മൂന്നിരട്ടിയായി (263 ശതമാനത്തിന്റെ വളർച്ച) ഉയർന്നിട്ടുണ്ട്.

വിവിധ മേഖലകളിലായി വ്യാപിച്ചിരിക്കുന്ന കുടുംബ ബിസിനസുകളാണ് ഇന്ത്യയിൽ കൂടുതലായി ഉള്ളതെന്നും പഠനം സൂചിപ്പിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ, സാമ്പത്തിക സാങ്കേതികവിദ്യ, ഭക്ഷണ വിതരണം തുടങ്ങിയ പുതിയകാല ബിസിനസുകൾക്കൊപ്പം പഴയകാല ബിസിനസും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.

വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, ഡിജിറ്റലൈസേഷൻ, വളരുന്ന ഉൽപ്പാദന മേഖല, നടന്നുകൊണ്ടിരിക്കുന്ന ഊർജ പരിവർത്തനം എന്നിവ കൊണ്ടാണ് സമ്പന്നരുടെ വരുമാനം വർധിക്കുന്നതെന്നും ഈ ട്രെൻഡ് തുടരുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

2015 നും 2024 നും ഇടയിൽ, ആഗോള ശതകോടീശ്വരന്മാരുടെ സമ്പത്ത് 121% ഉയർന്ന് 14 ട്രില്യൺ ഡോളറിലെത്തിയിരുന്നു. ഈ വർഷങ്ങളിൽ ശതകോടീശ്വരന്മാരുടെ എണ്ണം 1,757 ൽ നിന്ന് 2,682 ആയി വർദ്ധിച്ചിരുന്നു. 2021ൽ ആണ് ശതകോടീശ്വരന്മാരുടെ എണ്ണം 2,686 ആയി ഉയർന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020ൽ സമ്പന്നരുടെ വരുമാന വളർച്ച സ്തംഭിച്ചിരുന്നു.


Content Highlights: India's billionaires wealth Hike 42 percent increase in one year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us