എങ്ങോട്ടാണ് ഈ പോക്ക് ! 500 ബില്ല്യണും കടന്ന് മസ്‌കിന്റെ സമ്പത്ത്; ലോകചരിത്രത്തിൽ ആദ്യം

ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ലയാണ് മസ്‌കിന്റെ വരുമാനത്തിൽ വൻ കുതിച്ചാട്ടം ഉണ്ടാക്കുന്നത്

dot image

ലോക ചരിത്രത്തിൽ ആദ്യമായി 500 ബില്ല്യൺ ഡോളറിന്റെ സമ്പത്ത് നേടുന്ന വ്യക്തിയായി ഇലോൺ മസ്‌ക്. ബ്ലൂംബെർഗ് ആണ് ഇലോൺ മസ്‌കിന്റെ ഈ ചരിത്രനേട്ടം പുറത്തുവിട്ടത്. ഒരാഴ്ച കൊണ്ടാണ് മസ്‌കിന്റെ വരുമാനം 400 ബില്ല്യൺ ഡോളറിൽ നിന്ന് 500 ബില്ല്യൺ ഡോളറായി മാറിയത്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ തുടങ്ങി ആധുനികകാലത്ത് നിരവധി ബിസിനസ് സംരംഭങ്ങളിലൂടെയാണ് മസ്‌ക് വരുമാനം സ്വന്തമാക്കിയത്.

ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ലയാണ് മസ്‌കിന്റെ വരുമാനത്തിൽ വൻ കുതിച്ചാട്ടം ഉണ്ടാക്കുന്നത്. ടെസ്‌ലയുടെ 13% ഓഹരികളും മസ്‌കിന്റെ കൈവശമാണ്. ഇവകൂടാതെ 304 ദശലക്ഷം എക്സർസൈബിൾ സ്റ്റോക്ക് ഓപ്ഷനുകളും മസ്‌കിന്റെ കൈവശമുണ്ട്.

2024 ഡിസംബറിലെ ടെൻഡർ ഓഫറിൽ ഏകദേശം 350 ബില്യൺ ഡോളർ മൂല്യമുള്ള SpaceX ഓഹരികളും മസ്‌ക് സ്വന്തമാക്കിയിട്ടുണ്ട്. 2023 ലാണ് മസ്‌ക് പിന്നീട് എക്‌സ് എന്ന് പേര് മാറ്റിയ ട്വിറ്റർ സ്വന്തമാക്കുന്നത്. 44 ബില്ല്യൺ ഡോളറിനാണ് എക്‌സ് മസ്‌ക് സ്വന്തമാക്കിയത്. 79 ശതമാനം ഓഹരികളും മസ്‌കിന്റെ പേരിലാണെന്നാണ് റിപ്പോർട്ടുകൾ.

ന്യൂറലിങ്ക്, xAI, ദി ബോറിംഗ് കമ്പനി എന്നിവയിലും മസ്‌ക് ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. 2021 ലാണ് മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായി മാറിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി മസ്‌ക് ക്യാംപെയ്ൻ നടത്തിയതും ട്രംപ് വിജയിച്ചതും കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ xAI എന്ന കമ്പനിയുടെ വാല്യുവേഷൻ കഴിഞ്ഞ നവംബറിൽ ഇരട്ടിയിലധികമായി മാറിയിരുന്നു. പുതിയ ഫണ്ടിങ്ങിലൂടെ കമ്പനി 50 ബില്യൺ ഡോളർ സമാഹരിക്കുകയും ചെയ്തിരുന്നത്.

2004 ലാണ് മസ്‌ക് ടെസ്‌ലയിൽ ഇൻവെസ്റ്റ് ചെയ്യുന്നത്. 2008 ൽ ലോക സാമ്പത്തിക മാന്ദ്യത്തിൽ ടെസ്‌ലയുടെ ഓഹരികൾ കൂപ്പുകുത്തിയിരുന്നെങ്കിലും പുതിയ പരീക്ഷണങ്ങളുമായി മസ്‌ക് കമ്പനി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.


Content Highlights: Musk's wealth has crossed 500 billion first in world history

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us