ക്രിപ്‌റ്റോയുമായി അംബാനി, ജിയോ കോയിൻ ലോഞ്ച് ചെയ്തു? സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്റർനെറ്റ് ടെക്നോളജി കമ്പനിയായ പോളിഗോൺലാബുമായി സഹകരിച്ചാണ് ജിയോ കോയിനുകൾ പുറത്തിറക്കിയിരിക്കുന്നത്

dot image

ക്രിപ്‌റ്റോ രംഗത്തേക്ക് അംബാനി എത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. ജിയോ കോയിൻ എന്ന പേരിൽ പുതിയ ക്രിപ്‌റ്റോ പുറത്തിറക്കുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസബന്ധിച്ച് പിന്നീട് അപ്‌ഡേറ്റുകൾ ഒന്നും ഉണ്ടായില്ല. എന്നാൽ ഇപ്പോഴിതാ ജിയോ കോയിൻ പ്രവർത്തനം ആരംഭിച്ചെന്നാണ് എക്സില്‍

പ്രചരിക്കുന്നത്.

റിലയൻസോ ജിയോ കമ്പനിയോ ഔദ്യോഗികമായി ഇതുവരെ ജിയോ കോയിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും കോയിൻ പ്രവർത്തനസജ്ജമായതിന്റെ സ്‌ക്രീൻഷോട്ടുകൾ നിരവധി പേർ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെയ്ക്കുന്നുണ്ട്. മൊബൈൽ റീച്ചാർജുകൾക്കോ ജിയോ പമ്പുകളിൽ നിന്ന് പെട്രോൾ വാങ്ങുന്നതിനോ ആയിരിക്കും തുടക്കകാലത്ത് ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കുക.

ഇന്റർനെറ്റ് ടെക്നോളജി കമ്പനിയായ പോളിഗോൺലാബുമായി സഹകരിച്ചാണ് ജിയോ കോയിനുകൾ പുറത്തിറക്കിയിരിക്കുന്നത്. ജിയോയുടെ നിലവിലുള്ള 450+ മില്യൺ ഉപഭോക്താക്കൾക്ക് ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കും. ബ്ലോക്ക്ചെയിൻ, സ്മാർട്ട് കരാറുകൾ, ഡിജിറ്റൽ അസറ്റുകൾ, ക്രിപ്റ്റോകറൻസികൾ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (CBDCIÄ), NFTകൾ എന്നിവയുൾപ്പെടെയുള്ള ടോക്കണുകൾ പോലെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധിക്കുന്ന വെബ് 3 അധിഷ്ഠിതമായിട്ടാണ് ജിയോ കോയിനുകൾ നിർമിച്ചിരിക്കുന്നത്.

ജിയോ കോയിൻ എങ്ങനെ സ്വന്തമാക്കാം ?

റിവാർഡ് ടോക്കൺ മോഡലായിട്ടാണ് ജിയോകോയിൻ നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത്. എക്‌സിൽ പുറത്തുവന്നിരിക്കുന്ന സ്‌ക്രീൻഷോട്ടുകൾ പ്രകാരം ജിയോ കോയിൻ ജിയോയുടെ പ്രൊപ്രൈറ്ററി വെബ് ബ്രൗസറായ JioSphere ൽ കണക്ട് ചെയ്തതിട്ടുണ്ട്. ജിയോസ്ഫിയർ വഴി വെബ് ബ്രൗസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലമായി ജിയോ കോയിൻ തുടക്കത്തിൽ നൽകുമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഇതിന് പുറമെ വിവിധ ജിയോ സേവനങ്ങൾ ഉപയോഗിക്കുന്നതിന് പ്രതിഫലമായും മറ്റുചില സേവനങ്ങൾക്ക് ജിയോ കോയിൻ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് സാധിച്ചേക്കും. അതേസമയം ജിയോ കോയിന്റെ മൂല്യം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിപ്റ്റോകറൻസികൾക്ക് ഇന്ത്യയിൽ കർശനമായ നിയന്ത്രണങ്ങൾ ഉള്ള സമയത്താണ് പുതിയ കോയിൻ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. നിലവിൽ ക്രിപ്‌റ്റോ കറൻസിയിലൂടെയുള്ള ലാഭത്തിന് 30 ശതമാനം നികുതി നൽകണം.

Content Highlights: Ambani Launches Crypto Jio Coin how takes to own one

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us