ആവശ്യങ്ങൾ കഴിഞ്ഞെടുക്കാൻ പത്ത് പൈസ പോലുമില്ല; 100 കോടി ഇന്ത്യക്കാരുടെ അവസ്ഥ ദയനീയമെന്ന് സർവേ

പണക്കാരുടെ എണ്ണം കൂടുകയല്ല, പണക്കാർ വീണ്ടും പണക്കാരാകുകയാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു

dot image

143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ആവശ്യങ്ങൾ കഴിഞ്ഞ് പത്ത് പൈസ പോലും എടുക്കാനില്ലാത്തവരുടെ എണ്ണം 100 കോടിക്കടുത്തെന്ന് റിപ്പോർട്ട്. ബ്ലൂം വെൻച്വർ എന്ന കാപ്പിറ്റൽ സ്ഥാപനം നടത്തിയ സർവേയിലാണ് ഇനിടയിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വെളിവായത്.

ഇത്രയും കോടി ജനങ്ങളുള്ള രാജ്യത്ത് ആകെ 13 മുതൽ 14 കോടി ജനങ്ങൾ മാത്രമേ 'കൺസ്യൂമിങ് ക്ലാസ്' ഉള്ളൂ എന്നും റിപ്പോർട്ട് പറയുന്നു. അതായത്, ആവശ്യങ്ങളെല്ലാം കഴിഞ്ഞ ശേഷവും ഇത്രയും ജനങ്ങൾക്ക് മാത്രമേ ചിലവാക്കാൻ പണമുള്ളൂ എന്നർത്ഥം. രാജ്യത്തിന്റെ ജിഡിപി, ഉപഭോക്താക്കൾ പണം ചിലവാകുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നുണ്ട്. 30 കോടി ജനങ്ങളാണ് രാജ്യത്ത് 'എമേർജിങ്' ഉപഭോക്താക്കളായുള്ളത്. ഡിജിറ്റൽ പേയ്‌മെന്റുകളും മറ്റും വന്നതോടെയാണ് ഇവർക്ക് പണം ചിലവാക്കാൻ തോന്നിത്തുടങ്ങിയത്. അതിനപ്പുറമുള്ള 100 കോടി ജനങ്ങൾക്ക് തങ്ങളുടെ അത്യാവശ്യമായ ചിലവാക്കലുകൾക്കപ്പുറം എടുക്കാനായി ആവശ്യമായ പണം കയ്യിലില്ല എന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുടെ ഉപഭോക്തൃ വിപണി വിപുലീകരിക്കുകയല്ല, മറിച്ച് ചുരുങ്ങുകയാണ് എന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്. സേവിങ്സ് കുറയുകയും, കടം കൂടുകയും ചെയ്യുന്നതുകൊണ്ടാണ് വിപണി ചുരുങ്ങുന്നത് എന്നാണ് കണ്ടെത്തൽ. ഉപഭോക്താക്കളിൽ വലിയ എണ്ണത്തിൽ കണ്ടിരുന്ന മിഡിൽ ക്ലാസ് ജനവിഭാഗങ്ങളുടെ ഇടയിലും ഉപഭോഗം കുറയുകയാണ്.

പണക്കാരുടെ എണ്ണം കൂടുകയല്ല, പണക്കാർ വീണ്ടും പണക്കാരാകുകയാണ് എന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം, രാജ്യത്തെ 10 ശതമാനം ജനങ്ങളാണ്, രാജ്യത്തിൻറെ മൊത്തം വരുമാനത്തിന്റെ 57.7 ശതമാനം കയ്യാളുന്നത്. 1990ൽ ഇത് 34 ശതമാനമായിരുന്നു.

നേരത്തെ, ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33%ലധികം തുകയും വായ്പ അടയ്ക്കാനാണ് ഉപയോഗിക്കുന്നത് എന്ന ഒരു കണ്ടെത്തലും പുറത്തുവന്നിരുന്നു. പെർഫിയോസ് എന്ന ഫിൻടെക്ക് കമ്പനി പ്രൈസ് വാട്ടർ കൂപ്പേർസുമായി സഹകരിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് ലക്ഷം ജനങ്ങൾക്കിടയിലാണ് ' How India Spend; Deep Dive Into Consumer Spending Behaviour' എന്ന ഈ പഠനം നടന്നത്. ഉയർന്ന - ഇടത്തരം വരുമാനമുളവർക്കിടയിലാണ് തിരിച്ചടവ് കൂടുതൽ എന്ന് പഠനം പറയുന്നുണ്ട്.

Content Highlights: 100 crore indians dont have money to spend after needs

dot image
To advertise here,contact us
dot image