
ദിവസവും പണം കൈകാര്യം ചെയ്യുന്നവരാണ് നാം ഓരോരുത്തരും. വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങളൊക്കെ നമുക്ക് അറിയാം. എന്നാല്‍ അന്ധരായ ആളുകള്‍ കറന്‍സി നോട്ടുകള്‍ തിരിച്ചറിയുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതിന് ചില മാര്‍ഗങ്ങളുണ്ട്.
നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. മാത്രമല്ല കറന്‍സികള്‍ അച്ചടിക്കുമ്പോള്‍ നോട്ടുകളില്‍ ചില വ്യത്യസ്തമായ അടയാളങ്ങള്‍ ഇടാറുണ്ട്. തൊട്ടുനോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ബ്ലീഡ് മാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന തിരശ്ചീനവും കോണോടുകോണുമായ രേഖകള്‍ എല്ലാ നോട്ടിലും ഉണ്ടാവും. കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ ബ്ലീഡ് മാര്‍ക്കുകള്‍.
അതുപോലെ തന്നെ അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കും. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന 20 മുതല്‍ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഈ അടയാളം ഉണ്ടായിരിക്കും. പക്ഷേ 10 രൂപ നോട്ടില്‍ ഈ അടയാളമില്ല. നൂറ് രൂപ നോട്ടില്‍ ഈ അടയാളം ത്രികോണാകൃതിയിലാണുള്ളത്, അഞ്ഞൂറ് രൂപ നോട്ടിലാണെങ്കില്‍ വൃത്തം പോലെയും 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ്. 200 രൂപ നോട്ടില്‍ H പോലെയും.
Content Highlights :How blind people identify currency notes