ബാങ്ക് അക്കൗണ്ട് മാറിയാണോ പണം അയച്ചത് ? തിരികെ കിട്ടാന്‍ എന്ത് ചെയ്യും

ബാങ്ക് അക്കൗണ്ട് മാറി ആര്‍ക്കെങ്കിലും പണമയച്ചാല്‍ അത് തിരികെ ലഭിക്കാന്‍ എന്ത് ചെയ്യണം

dot image

നിങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ അത്യാവശ്യമായി കുറച്ച് പണം ആവശ്യപ്പെടുകയാണ്. പക്ഷേ നിങ്ങള്‍ പണം അയച്ചപ്പോള്‍ അക്കൗണ്ട് മാറി പോയി മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം ചെന്നുവെന്ന് വിചാരിക്കുക. പെട്ടെന്ന് ടെന്‍ഷനായി പണം പോയല്ലോ എന്ന് ആശങ്കപ്പെടേണ്ടതില്ല. പണം തിരികെ അക്കൗണ്ടിലേക്ക് ലഭിക്കാന്‍ മാര്‍ഗമുണ്ട്.

ഉടന്‍തന്നെ നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടുക. പണം മാറി അയച്ച അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പരാതി എഴുതി നല്‍കുക. ബാങ്ക് പ്രശ്‌നം പരിഹരിക്കുന്നതായിരിക്കും. ഇനി ബാങ്ക് കാര്യമായ നടപടിയൊന്നും എടുത്തില്ല എങ്കില്‍ ഏത് ബാങ്കാണോ അതിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അവിടെനിന്നും പരാതി പരിഹാരം ഉണ്ടായില്ല എങ്കില്‍ ആര്‍ബിഐയെ ബന്ധപ്പെടാം.

  • പണം അയക്കുന്നതിന് മുന്‍പ് അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍ പരിശോധിക്കുക.
  • പണം അയക്കുന്നതിന് മുന്‍പ് അക്കൗണ്ടിന്റെ കൃത്യത പരിശോധിക്കാന്‍ ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്.
  • നിങ്ങള്‍ തെറ്റായി പണം അയച്ചിട്ടുണ്ട് എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി ബന്ധപ്പെടുക.
  • പണം കൊടുക്കുന്ന അക്കൗണ്ട് നമ്പറും ഐഎഫ് എസ് സി കോഡും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
  • നിങ്ങള്‍ പണം അയച്ച അക്കൗണ്ട് അതേ ബാങ്കില്‍ ആണെങ്കില്‍ റിവേഴ്‌സല്‍ ഇടപാട് നടത്താന്‍ ഗുണഭോക്താവില്‍ നിന്ന് ബാങ്ക് അനുമതി നേടും.
  • അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിലാണെങ്കില്‍ ഗുണഭോക്തൃ അക്കൗണ്ട് കൈവശമുളള ശാഖയെ സമീപിച്ച് ഇടപാട് തിരിച്ചെടുക്കാന്‍ ബാങ്ക് സഹായിക്കും.
  • തെറ്റായ ഇടപാടുകള്‍ക്ക് ബാങ്ക് ഉത്തരവാദിയല്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിയുന്നതും സൂക്ഷിച്ച് ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കുക.

Content Highlights :Did you send money to a different bank account? What can you do to get the money back?

dot image
To advertise here,contact us
dot image