
നിങ്ങള്‍ ബാങ്കില്‍ ഒരു സേവിങ് തുടങ്ങുകയാണെന്ന് വിചാരിക്കുക. ആരെയാകും നോമിനിയായി വയ്ക്കുക. ഏറ്റവും അടുത്ത ബന്ധമുള്ള ഒരാളെ അല്ലെങ്കില്‍ രണ്ട് പേരെ അല്ലേ. എന്നാല്‍ ഇനി മുതല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും നോമിനിയായി നാല് പേരെ വയ്ക്കാന്‍ സാധിക്കും. ഇതിനുവേണ്ടിയുള്ള ബാങ്കിങ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി.
രാഷ്ട്രപതി അനുമതി നല്‍കുന്നതോടെ ബില്‍ നിയമമാകും. ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കാരണമുണ്ട്.
മരിച്ചുപോയവരുടെ അവകാശികള്‍ ഇല്ലാത്ത നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ പെരുകുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിലവില്‍ ലോക്കര്‍, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്.
ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934 ലെ ആര്‍ബിഐ നിയമം 1949 ലെ ബാങ്കിംങ് നിയന്ത്രണ നിയമം , 1955 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970 ലേയും 1980 ലേയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഇതടക്കമുള്ള ഭേദഗതികള്‍ നടപ്പാക്കിയത്.
Content Highlights :Do you have bank savings? How many nominees have you named?