മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറക്കുമോ?

മാര്‍ച്ച് 31 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കുമോ എന്നറിയാം

dot image

ഈദ്- ഉല്‍ -ഫിത്തര്‍ പ്രമാണിച്ച് മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് പലരും. കലണ്ടറിലും ഈ ദിവസം അവധിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ചുളള ആശങ്കകള്‍ മാറ്റിവയ്ക്കാം .

കാരണം2025 മാര്‍ച്ച് 31 ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാകും. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഇടപാടുകള്‍ ശരിയായി തീര്‍പ്പാക്കുന്നതിനാണ് ആര്‍ബിഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ നികുതി അടയ്ക്കല്‍, ആദായനികുതി, ജിഎസ്ടി,കസ്റ്റം ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി മുതലായവര്‍ക്കും പെന്‍ഷനും സര്‍ക്കാര്‍ ഗ്രാന്‍ഡുകള്‍ അടയ്ക്കല്‍ , സര്‍ക്കാര്‍ ശമ്പളത്തിന്റെയും അലവന്‍സുകളുടെയും വിതരണം, സര്‍ക്കാര്‍ പദ്ധതികളുമായും സബ്‌സിഡികളുമായും ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ എന്നിവയ്ക്കായിരിക്കും ഈ ദിവസം ബാങ്കുകള്‍ പ്രധാനമായും തുറന്നിരിക്കുന്നത്.

Content Highlights :Will banks open on March 31? Let's find out whether banks will open on Monday, March 31

dot image
To advertise here,contact us
dot image