
അവധിക്കാലമല്ലേ ഒരു യാത്ര പോയേക്കാം എന്ന് കരുതുന്നവര്‍ കുറവാണ്. പക്ഷെ യാത്രക്ക് വേണ്ടത്ര പണം കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? ചെറിയ വരുമാനം സ്വരുക്കൂട്ടി ലോകം കറങ്ങുന്നവരുടെ ജീവിതം മാതൃകയാക്കി ലോണെടുത്ത് യാത്ര ചെയ്യാനാണ് പരിപാടിയെങ്കില്‍ അത് അത്ര സുരക്ഷിതമല്ല. നിങ്ങള്‍ക്ക് വളരെയെളുപ്പത്തില്‍ കിട്ടാവുന്ന ലോണാണ് പേഴ്‌സണല്‍ ലോണ്‍. വലിയ നൂലാമാലകളില്ലാതെ തന്നെ ഒന്നുമുതല്‍ പത്തുലക്ഷം വരെ വേഗത്തില്‍ ലഭിക്കും. വീട് പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങി അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ഇത്തരം വ്യക്തിഗത വായ്പകളെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാവൂ.
എന്തുകൊണ്ട് ഒഴിവാക്കണം
വ്യക്തിഗതവായ്പകള്‍ അണ്‍സെക്യുവേഡ് ആയതിനാല്‍ പലിശനിരക്ക് വളരെ ഉയര്‍ന്നതാണ്. പലപ്പോഴും പത്തുശതമാനവും അതിനുമുകളിലുമാണ് പലിശനിരക്ക് അതുകൊണ്ടുതന്നെ തിരിച്ചടവ് നിങ്ങളെടുത്തതിനേക്കാള്‍ വലുതായിരിക്കും.
മാസശമ്പളത്തിന്റെ നിശ്ചിത ശതമാനം മാത്രമേ അതായത് ഒരു 40 ശതമാനം മാത്രമേ തിരിച്ചടവുകള്‍ ഉണ്ടാകാന്‍ പാടുള്ളു. അല്ലെങ്കില്‍ അത് നിങ്ങളെ സാമ്പത്തിക ഞെരുക്കത്തില്‍ ചെന്നെത്തിക്കും എന്നുമാത്രമല്ല സമ്പാദ്യവും ഉണ്ടാകണമെന്നില്ല. കടമെടുത്തത് അടയ്ക്കുന്നതിനായി വീണ്ടും കടം എടുക്കുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിച്ചേക്കാം.
ക്രെഡിറ്റ് സ്‌കോറിന് വളരെയധികം പങ്കുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. തിരിച്ചടവുകള്‍ മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ വളരെ മോശമായി ബാധിക്കുകയും ഭാവിയില്‍ ഭവനവായ്പ, ബിസിനസ് വായ്പ, വാഹന വായ്പ തുടങ്ങി എന്തിനുവേണ്ടി ബാങ്കിനെ സമീപിച്ചാലും ക്രെഡിറ്റ് സ്‌കോര്‍ മോശമായതിനാല്‍ ലോണ്‍ അനുവദിക്കണമെന്നില്ല.
സാധാരണഗതിയില്‍ യാത്ര ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ലോണെടുക്കുന്നതിന്റെ ആവേശം തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ പലര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ഒരുലക്ഷം രൂപ ഇന്‍സ്റ്റന്റായി തരാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകളെടുക്കും മുന്‍പ് സ്വന്തം സാമ്പത്തിക നിലയും മനോഭാവവും ആവര്‍ത്തിച്ച് ആലോചിച്ച് ഉറപ്പിച്ച് മാത്രം ലോണെടുക്കുക.
Content Highlights: Personal Loan for Travel: Financing your vacation a smart choice?