
ഓഹരി വിപണിയില്‍ ഇന്ന് വീണ്ടും കനത്ത ഇടിവ്. രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്നുമുതല്‍ പ്രാബല്യത്തിലാവാനിരിക്കേയാണ് ഓഹരിവിപണി കൂപ്പുകുത്തിയത്. വിപണിയ പ്രധാനമായി ബാധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിയാണ്.
ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിപണികളും ഇടിഞ്ഞു. ജപ്പാന്റെ നിക്കി 225 സൂചിക തുടക്കത്തില്‍ ഏകദേശം നാലുശതമാനമാണ് ഇടിഞ്ഞത്. എസ് ആന്റ് പി 500 1.6 ശതമാനമാണ് താഴ്ന്നത്. തുടക്കത്തില്‍ നാലുശതമാനം മുന്നേറിയ ശേഷമാണ് എസ് ആന്റ് പി 500 സൂചിക താഴ്ന്നത്. ഫെബ്രുവരിയിലെ റെക്കോര്‍ഡ് നിലയേക്കാള്‍ ഏകദേശം 19 ശതമാനം താഴെയാണ് നിലവില്‍ എസ് ആന്റ് പി സൂചിക.
ആഗോളതലത്തില്‍ ഓഹരി വിപണികളെല്ലാം ഇന്നലെ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. പക്ഷെ ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനമാണ് ഇടിഞ്ഞത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് വിപണി വിദഗ്ധര്‍.
Content Highlights: America's tariff effect; Oberoi stock market plunges