പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; ഭവന, വാഹന വായ്പ പലിശ കുറയും

മുഖ്യ പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

dot image

മുഖ്യ പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. കാല്‍ശതമാനമാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കുറച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറയ്ക്കുന്നത്. ഇന്ത്യക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ബാധ്യത നിലനില്‍ക്കുന്നതിനിടെ, സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നയം പ്രയോജനകരമാകും.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പണനയ സമിതി അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ പലിശ നിരക്ക് കുറച്ചതോടെ, റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

2020 മേയിലാണ് ഫെബ്രുവരിയ്ക്ക് മുന്‍പ് പലിശ കുറച്ചത്. കോവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനമേകാനാണ് ആര്‍ബിഐ പലിശനിരക്ക് കുറച്ചത്.

Content Highlights: rbi reduce the policy repo rate by 25 basis points

dot image
To advertise here,contact us
dot image