
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള ഈ ആഴ്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ 84,559 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍പത്തെ ആഴ്ച സെന്‍സെക്‌സ് 207 പോയിന്റാണ് താഴ്ന്നത്.
റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജാ ഫിനാന്‍സ് ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. പത്ത് മുന്‍നിര കമ്പനികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.
ഹിന്ദുസ്ഥാന്‍ യൂണി ലിവറിന്റെ വിപണി മൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. 28,700 കോടി രൂപ വര്‍ധിച്ച് 5,56,054 കോടിയായാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സ് 19,757 കോടി, ഐടിസി 15,329 കോടി, ബജാജ് ഫിനാന്‍സ് 12,760 കോടി, ഭാരതി എയര്‍ടെല്‍ 8,011 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ടിസിഎസ് 24,295 കോടി, ഇന്‍ഫോസിസ് 17,319 കോടി, എസ്ബിഐ 12,271 കോടി എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
Content Highlights: five of top 10 valued firms add rs 84559 cr in valuation last week