ക്രെഡിറ്റ് സ്‌കോര്‍ കുറവായതുകൊണ്ട് വായ്പ കിട്ടുന്നില്ലേ....വഴിയുണ്ട്

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നേടാനുള്ള വഴികള്‍

dot image

വായ്പകള്‍ക്ക് മികച്ച പലിശ നിരക്കുകള്‍, പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷനുകള്‍ തുടങ്ങി പല സൗകര്യങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കുന്നതിന് മികച്ച ക്രെഡിറ്റ് സ്‌കോര്‍ അത്യാവശ്യമാണ്. എന്തൊക്കെയാണ് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാനുളള വഴികളെന്ന് നോക്കാം.

ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുക

പേമെന്റ് ഹിസ്റ്ററി ഉപയോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു തവണ പേമെന്റ് വൈകിയാല്‍ പോലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും സ്‌കോര്‍ 800 ല്‍ താഴേക്ക് പോകാനും സാധ്യതയുണ്ട്.

ക്രെഡിറ്റ് ഉപയോഗം ശ്രദ്ധിക്കുക

ക്രെഡിറ്റ് ഉപയോഗം 30 ശതമാനത്തില്‍ താഴെയായിരിക്കുക എന്നത് നല്ല കാര്യമാണെങ്കിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്നതിന് അത് 10 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

പഴയ കാര്‍ഡുകള്‍ സജീവമായി സൂക്ഷിക്കുക

പഴയ കാര്‍ഡുകള്‍ എപ്പോഴും സജീവമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കാരണം കാര്‍ഡിന്റെ ദൈര്‍ഘ്യമേറിയ ചരിത്രം കൂടുതല്‍ വിശ്വാസ്യത സൃഷ്ടിക്കും.

കൂടുതല്‍ വായ്പ അപേക്ഷകള്‍

കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ വായ്പാ അപേക്ഷകള്‍ നല്‍കുന്നത് ബാങ്കുകള്‍ ഹാര്‍ഡ് എന്‍ക്വയറികള്‍ നടത്താന്‍ ഇടയാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് പുതിയ വായ്പാ അപേക്ഷകള്‍ തമ്മില്‍ ആറ് മാസത്തെ എങ്കിലും ഇടവേള നല്‍കാന്‍ ശ്രമിക്കുക.

കുടുംബാംഗങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ അംഗീകൃത ഉപയോക്താവാകുക

നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ദീര്‍ഘവും പോസിറ്റീവായതുമായ ക്രെഡിറ്റ് ചരിത്രമുണ്ടെങ്കില്‍ അവരുടെ കാര്‍ഡില്‍ നിങ്ങളേയും അംഗീകൃത ഉപയോക്താവായി ചേര്‍ക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. അതുമൂലം നിങ്ങള്‍ക്കും നേട്ടമുണ്ടാകും.

Content Highlights :Ways to get a high credit score

dot image
To advertise here,contact us
dot image