'തൊട്ടാല്‍ പൊള്ളും...'; ചരിത്രത്തില്‍ ആദ്യമായി 72,000 കടന്ന് സ്വര്‍ണവില

ഇന്ന് ഗ്രാമിന് വര്‍ധിച്ചത് 560 രൂപ

dot image

സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയും ആയി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് പവന് 72,000 രൂപ കടക്കുന്നത്. ഏപ്രില്‍ 17 ന് സംസ്ഥാനത്തും ദേശീയ രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര സ്വര്‍ണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ് സംസ്ഥാന തലത്തിലും സ്വര്‍ണം ഇന്ന് റെക്കോര്‍ഡ് കുറിച്ചത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.


സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Content Highlights :Gold price crosses 72,000 for the first time in state history

dot image
To advertise here,contact us
dot image