സൂപ്പര്‍ ട്വിസ്റ്റിന് 'ധോണിപ്പട'; റിഷഭ് പന്തിനെ ചെന്നൈയിലെത്തിക്കും, കൈവിടുന്നത് ഈ സൂപ്പര്‍ താരത്തെ?

പന്തിനെ റാഞ്ചാന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച തുടരുകയാണ്.

dot image

ഐപിഎല്‍ 2025 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത സീസണിലേക്ക് നിലനിര്‍ത്തിയ കളിക്കാരുടെ അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഏതെല്ലാം താരങ്ങളായിരിക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളില്‍ ഉണ്ടായിരിക്കുക എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍. വമ്പന്‍ സര്‍പ്രൈസുകളാണ് ആരാധകരെ കാത്തിരിക്കുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ചെന്നൈ തട്ടകത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് പന്തിനെ റാഞ്ചാന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച തുടരുകയാണ്.. നിലവിലെ ക്യാപ്റ്റനായ റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തില്ലെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ലേലത്തിലെത്തുന്ന പന്തിനെ എന്തു വിലകൊടുത്തും ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ലക്ഷ്യം.

പന്തിനെ തട്ടകത്തിലെത്തിക്കാന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ ഫ്രാഞ്ചൈസി കൈവിടുമെന്നതാണ് ഏറ്റവും വലിയ 'ട്വിസ്റ്റ്'. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പടെയുള്ള അഞ്ച് താരങ്ങളെ ചെന്നൈ നിലനിര്‍ത്താന്‍ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചെന്നായിരുന്നു സൂചന. എന്നാല്‍ പന്തിനെ ചെന്നൈയിലെത്തിക്കണമെങ്കില്‍ വലിയ തുക മുടക്കേണ്ടി വരും. അതുകൊണ്ട് ജഡേജയെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി അവസാന മണിക്കൂറുകളില്‍ ചെന്നൈയ്ക്ക് തീരുമാനിക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുപ്രധാന താരങ്ങളിലൊരാളാണ് ജഡേജ. ലേലത്തിലെത്തുന്ന സ്റ്റാര്‍ ഓള്‍റൗണ്ടറെ കൈവിട്ടാലും ആര്‍ടിഎം സംവിധാനം ഉപയോഗിച്ച് ടീമിലേക്ക് തിരിച്ചെത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ. 2023 ഐപിഎല്‍ ഫൈനലില്‍ ചെന്നൈയെ വിജയത്തിലെത്തിച്ചെങ്കിലും കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല.

Content Highlights: IPL Auction 2025: CSK ready to kick out Ravindra Jadeja to sign Rishabh Pant

dot image
To advertise here,contact us
dot image