പർപ്പിൾ ക്യാപ് ഹോൾഡർ, ലോകകപ്പ് ഹീറോ, എന്നാലും ഷമിയെ കൈവിട്ട് ​ഗുജറാത്ത്; ​IPL ലെ സൂപ്പർ കിങ്ങായി ധോണി തുടരും

അഫ്​ഗാൻ സ്പിന്നർ‌ റാഷിദ് ഖാനാണ് ​ഗുജറാത്തിന്റെ ഒന്നാം നമ്പർ റീടെൻഷൻ.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായുള്ള റീടെൻഷൻ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ മുഹമ്മദ് ഷമിയെ നിലനിർത്താതെ ​ഗുജറാത്ത് ടൈറ്റൻസ്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ക്രിക്കറ്റ് വേദികളിലേക്ക് തിരികെയെത്തിയിട്ടില്ല. പരിക്കിനെ തുടർന്ന് താരം ഏറെക്കാലം ചികിത്സയിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഇന്ത്യൻ ടീമിൽ മടക്കിവിളിക്കാൻ കഴിയില്ലെന്നതാണ് ബിസിസിഐ നിലപാട്. അതിനിടെയാണ് താരത്തെ ഐപിഎൽ ടീമായ ​ഗുജറാത്ത് ടൈറ്റൻസും കൈവിടുന്നത്. പവർപ്ലേയിൽ ഉൾപ്പെടെ നിർണായക ബ്രേയ്ക്ക് ത്രൂകൾ നൽകുന്ന മുഹമ്മദ് ഷമി ഇനി ഏത് ടീമിന്റെ ഭാ​ഗമാകുമെന്ന് കാത്തിരുന്ന് കാണണം.

അഫ്​ഗാൻ സ്പിന്നർ‌ റാഷിദ് ഖാനാണ് ​ഗുജറാത്തിന്റെ ഒന്നാം നമ്പർ റീടെൻഷൻ. 18 കോടിക്കാണ് സൂപ്പർ താരത്തെ ​ഗുജറാത്ത് നിലനിർത്തിയത്. ശുഭ്മൻ ​ഗില്ലിന് 16.50 കോടി രൂപ നൽകും. സായി സുദർശന് 8.50 കോടിയാണ് പ്രതിഫലം. നാല് കോടി രൂപയ്ക്ക് അൺക്യാപ്ഡ് താരങ്ങളായി രാഹുൽ തെവാട്ടിയയെയും ഷാരൂഖ് ഖാനെയും ​ഗുജറാത്ത് നിലനിർത്തി. 69 കോടി രൂപയാണ് ​ഗുജറാത്തിന്റെ പോക്കറ്റിൽ ബാക്കിയുള്ളത്.

ചെന്നൈ നിരയിൽ ഇന്ത്യൻ‌ മുൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇനിയും ഉണ്ടാവും. അൺക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് ധോണിയെ ബിസിസിഐ നിലനിർത്തിയിരിക്കുന്നത്. റുതുരാജ് ​ഗെയ്ക്ക്‌വാദും രവീന്ദ്ര ജഡേജയുമാണ് ചെന്നൈ നിരയിലെ ആദ്യ റീട്ടെൻഷനുകൾ. 18 കോടി രൂപ ചെന്നൈ ഇരുതാരങ്ങൾ‌ക്കും നൽകും. മതീഷ പതിരാന 13 കോടിയും ശിവം ദുബെ 12 കോടിയും വാങ്ങും. 55 കോടി രൂപ ചെന്നൈയ്ക്ക് ഇനി ലേലത്തിൽ ചിലവഴിക്കാൻ ബാക്കിയുണ്ട്.

Content Highlights: Mohammed Shami not retained by Gujarat Titans, Dhoni will play another IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us