ബുംറയ്ക്ക് വിശ്രമം നല്‍കിയതല്ലെന്ന് ബിസിസിഐ, വൈറൽ രോഗമെന്ന് രോഹിത്; ഓസീസ് പരമ്പരക്ക് മുമ്പ് ആരാധകർക്ക് ആശങ്ക

ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല

dot image

ന്യൂസിലാന്‍ഡിനെതിരെ മുംബൈയിൽ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന സമയത്തായിരുന്നു ജസ്പ്രീത് ബുംറ ടീമിലില്ലെന്ന വാർത്ത വരുന്നത്. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വിശ്രമം അനുവദിച്ചതല്ലെന്ന് ബിസിസിഐയും സുഖമില്ലാത്താതിനാലാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചതോടെ ആരാധകർ ആശങ്കയിലായി.

നിര്‍ണായക ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ബുംറയ്ക്ക് പരിക്കേറ്റതാണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക. എന്നാല്‍ പിന്നാലെ ബിസിസിഐ ബുംറയെ ഒഴിവക്കാനുള്ള കാരണം വിശദീകരിച്ച് എക്സില്‍ പോസ്റ്റിട്ടു. ഇതില്‍ പറയുന്നത് തന്നെ ബാധിച്ച വൈറല്‍ അസുഖത്തില്‍ നിന്ന് ബുംറ പൂര്‍ണമായും മുക്തനായിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുംബൈ ടെസ്റ്റില്‍ ബുംറ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.

അതേ സമയം പുണെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുംറയ്ക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, പുണെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പുണെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്‍റ്നര്‍ പരിക്കുമൂലം വിട്ടു നിന്നപ്പോൾ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്‍റിയും കിവീസിന്‍റെ പ്ലേയിങ് ഇലവനിലെത്തി.

Content Highlights: Japrit bumrah has not fully recovered from his viral illness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us