ഹോങ്കോങ് സിക്സസ് ടൂർണമെന്റ്: പാകിസ്താനോട് പരാജയപ്പെട്ട് ഇന്ത്യ

നാളെ നടക്കുന്ന യു എ ഇയ്ക്കെതിരായ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ക്വാർട്ടർ ഫൈനലിൽ കടക്കാൻ കഴിയൂ.

dot image

ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനോട് പരാജയപ്പെട്ട് ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 എന്ന ഭേദപ്പെട്ട സ്കോർ ഉയർത്തിയിരുന്നു. എന്നാൽ ബൗളർമാർ പരാജയപ്പെട്ടതോടെ പാകിസ്താൻ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. റോബിൻ ഉത്തപ്പയുടെ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. എട്ട് പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം ഉത്തപ്പ 31 റൺസെടുത്തു. സഹഓപണർ ഭരത് ചിപ്പിലി 16 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 53 റൺസുമായി റിട്ടയർഡ് ഹർട്ട് ചെയ്തു. കേദാർ ജാദവ് എട്ട് റൺസെടുത്ത് പുറത്തായി. മനോജ് തിവാരി 17 റൺസോടെയും സ്റ്റുവർട്ട് ബിന്നി എട്ട് റൺസോടെയും പുറത്താകാതെ നിന്നു.

പാകിസ്താനായി മുഹമ്മദ് അഖ്ലാഖ് പുറത്താതെ 40 റൺസും ഫഹീം അഷ്റഫ് പുറത്താകാതെ 22 റൺസും എടുത്തു. ആസിഫ് അലി 55 റൺസെടുത്ത് റിട്ടയർ ഹർട്ട് ചെയ്തു. ആദ്യ മത്സരം പരാജയപ്പെട്ടതോടെ നാളെ നടക്കുന്ന യു എ ഇയ്ക്കെതിരായ മത്സരം വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ക്വാർട്ടർ ഫൈനലിൽ കടക്കാൻ കഴിയൂ.

ദക്ഷിണാഫ്രിക്കയും ഹോങ്കോങ്ങും തമ്മിലായിരുന്നു ടൂർണമെന്റിൽ ആദ്യ മത്സരം. ഹോങ്കോങ് ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെടുത്തെങ്കിലും നിലവിലെ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക 4.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തിൽ നേപ്പാൾ ഇം​ഗ്ലണ്ടിനെ അട്ടിമറിച്ചു. ക്യാപ്റ്റൻ രവി ബൊപ്പാരയുടെ 49 റൺസിന്റെ മികവിൽ 5.5 ഓവറിൽ ഇം​ഗ്ലണ്ട് 97 റൺസിൽ ഓൾ ഔട്ടായി. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നേപ്പാൾ ലക്ഷ്യത്തിലെത്തി.

മൂന്നാം മത്സരത്തിൽ പാകിസ്താൻ യു എ ഇയെ 13 റൺസിന് തോൽപ്പിച്ചു. പാകിസ്താൻ ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു എ ഇ 115 എന്ന സ്കോർ വരെ എത്തിയിരുന്നു. ഒമാനെതിരായ മത്സരത്തിൽ ശ്രീലങ്ക അനായാസം വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഒമാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് എടുത്തത്. 4.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യത്തിലെത്തി.

ന്യൂസിലാൻഡിനെ തകർത്ത് ഹോങ്കോങ്ങും അട്ടിമറി വിജയം നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി പറഞ്ഞ ന്യൂസിലാൻഡിന് ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുക്കാനെ സാധിച്ചുള്ളു. ഒമാൻ രണ്ടാം മത്സരത്തിൽ ബം​ഗ്ലാദേശിനോടും പരാജയപ്പെട്ടു. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 147 എന്ന സ്കോറാണ് ബം​ഗ്ലാദേശ് ഉയർത്തിയത്. ഒമാൻ 113 റൺസിൽ ആറ് വിക്കറ്റുകളും നഷ്ടപ്പെടുത്തി.

ഇം​ഗ്ലണ്ടും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് ഇം​ഗ്ലണ്ടിന് നേടാനായത്. ന്യൂസിലാൻഡും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡ് 4.1 ഓവറിൽ വെറും 41 റൺസിൽ ഓൾ ഔട്ടായി. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ രണ്ട് ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. ഇന്ന് നടന്ന അവസാന മത്സരത്തിൽ ശ്രീലങ്ക ബം​ഗ്ലാദേശിനെ 18 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ബം​ഗ്ലാദേശിന്റെ മറുപടി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസിൽ അവസാനിച്ചു.

Content Highlights: Pakistan hammered India in Honk Kong Sixes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us