ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര പോലും പരാജയപ്പെടരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ഞാൻ ഇത് ഭയപ്പെട്ടിരുന്നു. ഞാൻ എന്ത് ചിന്തിച്ചുവോ അത് വളരെ വേഗത്തിൽ സംഭവിച്ചിരിക്കുന്നു. ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം രവീന്ദ്ര ജഡേജ മനസ് തുറന്നത് ഇങ്ങനെ.
കഴിഞ്ഞ 12 വർഷത്തിൽ ഒരിക്കൽ പോലും ഇന്ത്യ സ്വന്തം മണ്ണിൽ പരമ്പര തോറ്റിട്ടില്ല. ഞാൻ കളിച്ച അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. അതിനാൽ ന്യൂസിലാൻഡ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഒരു ടീമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇതൊരു പാഠമാണ്. പരമ്പരയിലെ പോസ്റ്റീവായ കാര്യങ്ങൾ പരിഗണിക്കും. ജഡേജ പറഞ്ഞു.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുന്നതിലും ജഡേജ പ്രതികരിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. പിന്നാലെ 2-0ത്തിന് പിന്നിലായി. ഇതാണ് പലപ്പോഴും ടീമിന് തെറ്റുകൾ പറ്റുന്നതിനും ഭയം ഉണ്ടാകുന്നതിനും കാരണം. ഈ പരമ്പര ഇന്ത്യ വിജയിച്ചിരുന്നെങ്കിൽ ഇത് സാധാരണമായി കരുതുമായിരുന്നു. എന്നാൽ പരാജയം വലുതാണ്. രവീന്ദ്ര ജഡേജ കൂട്ടിച്ചേർത്തു.
Content Highlights: Ravindra Jadeja has been seen emotional after series defeat against NZ