'പണമല്ല, വിശ്വാസമാണ് വലുത്'; സൺറൈസേഴ്സിൽ തുടരുന്നതിന്റെ കാരണം വിശദീകരിച്ച് നിതീഷ് കുമാർ റെഡ്ഡി

'മറ്റ് ടീമുകളിൽ നിന്ന് എന്നെ സമീപിച്ചിരുന്നു. എന്നാൽ ഹൈദരാബാദിനായി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആറ് കോടി രൂപയ്ക്ക് തന്നെ നിലനിർത്തിയതിൽ പ്രതികരണവുമായി നിതീഷ് കുമാർ റെഡ്ഡി. എത്ര രൂപയാണ് തനിക്ക് ലഭിക്കുന്നതെന്നത് പ്രസക്തമല്ല. മറ്റ് ടീമുകളിൽ നിന്ന് എന്നെ സമീപിച്ചിരുന്നു. എന്നാൽ ഹൈദരാബാദിനായി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സൺറൈസേഴ്സ് എന്നെ ടീമിൽ നിലനിർത്തി. ഇപ്പോൾ ആ വിശ്വാസത്തിന് മികച്ച പ്രകടനം കൊണ്ട് മറുപടി നൽകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഓസ്ട്രേലിയയിൽ ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസിന് നൽകിയ അഭിമുഖത്തിൽ നിതീഷ് കുമാർ റെഡ്ഡി പറഞ്ഞു.

സൺറൈസേഴ്സിനായി കളിക്കുന്നത് വലിയ അഭിമാനമാണ്. തെലുങ്ക് സംസാരിക്കുന്ന ആളെന്ന നിലയിൽ എനിക്ക് സ്വന്തം നാടിന് വേണ്ടി കളിക്കാം. അവിടുത്തെ ആളുകൾക്ക് എന്നെ ഇഷ്ടമാണ്. ഒരു തെലങ്ക് കളിക്കാരന്റെ മികച്ച പ്രകടനത്തിൽ ഹൈദരാബാദ് കഴിഞ്ഞ സീസണിൽ ഐപിഎൽ ഫൈനലിൽ എത്തിയെന്ന് കേൾക്കുന്നത് ഏറെ സന്തോഷമാണ്. നിതീഷ് കുമാർ റെഡ്ഡി അഭിമുഖത്തിൽ മനസ് തുറന്നത് ഇങ്ങനെ.

ഹെൻ‍റിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവരാണ് സൺറൈസേഴ്സ് നിലനിർത്തിയ മറ്റ് താരങ്ങൾ. ഹെൻ‍റിച്ച് ക്ലാസനാണ് റീടെൻഷനിൽ ഏറ്റവും ഉയർന്ന തുക നേടിയത്. 23 കോടിക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരത്തെ നിലനിർത്തിയത്. പാറ്റ് കമ്മിൻസിനെ 18 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് നിലനിർത്തിയത്. അഭിഷേക് ശർമയ്ക്കും ട്രാവിസ് ഹെഡിനും 14 കോടി രൂപ വീതം ഹൈദരാബാദ് നൽകും. ആറ് കോടി രൂപയാണ് നിതീഷ് കുമാർ റെഡ്ഡിക്കായി സൺറൈസേഴ്സ് ഹൈദരാബാദ് ചിലവഴിച്ചിരിക്കുന്നത്. 45 കോടി രൂപയാണ് മെ​ഗാലേലത്തിൽ ഇനി സൺറൈസേഴ്സിന് മുടക്കാൻ കഴിയുക.

Content Highlights: SRH backed me initially, now I’m committed to repaying that trust, says Nitish Kumar Reddy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us