കോളറുമുയർത്തി ഹെൽമറ്റില്ലാതെ രാജകീയ വരവ്, ആദ്യപന്തിൽ ഔട്ട്, പിന്നാലെ റിവ്യൂവും തുലച്ചു, DSP സിറാജ് സ്റ്റൈൽ!

നൈറ്റ് വാച്ച്മാനായിട്ടാണ് സിറാജ് ക്രീസിലെത്തിയത്.

dot image

ന്യൂസിലാന്‍ഡിനെതിരെ മുംബൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. 8 വിക്കറ്റ് നഷ്ടമാകുമ്പോൾ ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 235 റൺസ് മറികടന്നിട്ടുണ്ട് ഇന്ത്യ. റിഷഭ് പന്തിന്റെയും ശുഭ്മാൻ ഗില്ലിന്റെയും അർധശതകങ്ങളുടെ ബലത്തിൽ ആണ് ഇന്ത്യ ഈ നിലയിലെത്തിയത്. നേരത്തെ ആദ്യ ദിനത്തിൽ ഒന്നിന് 78 എന്ന നിലയില്‍ നിന്നും പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ത്യക്ക്. ഇതോടെ ഇന്ത്യ നാലിന് 86 എന്ന നിലയിലേക്ക് വീണു. ആറ് റണ്‍സിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകളായിരുന്നു.

രോഹിത് ശര്‍മ (18), ജയ്സ്വാളിനെ (30), മുഹമ്മദ് സിറാജ് (0), വിരാട് കോലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. ഇതില്‍ നൈറ്റ് വാച്ച്മാനായിട്ടാണ് സിറാജ് ക്രീസിലെത്തിയത്. അജാസ് പട്ടേലിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം മടങ്ങി. വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. മാത്രമല്ല, ഔട്ടെല്ലെന്ന സംശയത്തില്‍ റിവ്യൂ എടുക്കുകയും ചെയ്തു. എന്നാല്‍ റിവ്യൂവും നഷ്ടമായി. അതോടെ ട്രോളർമാരുടെയും ഇഷ്ടകഥാപാത്രമായി സിറാജ്.

റിവ്യൂ കളഞ്ഞതിനാണ് പരിഹാസം. കൂടാതെ 'ഡിഎസ്പി സിറാജ്' എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്. അടുത്തിടെ മുഹമ്മദ് സിറാജ് തെലുങ്കാനയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ആയി ചുമതലയേറ്റിരുന്നു. തെലങ്കാന സര്‍ക്കാര്‍ ആണ് നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെടുത്തിയാണ് താരത്തെ ട്രോളുന്നത്. വന്നു, ഡിആർഎസ് കീഴടക്കി, പോയി തുടങ്ങി ഒട്ടേറെ ട്രോളുകൾ സിറാജിനെതിരെ നിറയുന്നുണ്ട്.

ചില ട്രോളുകൾ ഇങ്ങനെ:

Content Highlights: Mohammed Siraj trolled after he took review vs New Zealand test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us