അതിവേഗ ഫിഫ്റ്റിയുമായി പന്ത് മടങ്ങി, ഗില്ലിനും ഫിഫ്റ്റി; മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ തിരിച്ചുവരവ്

ആദ്യ ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ നാലിന് 86 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയെ ഇരുവരുമാണ് തിരിച്ചു കയറ്റിയത്.

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ തിരിച്ചു കയറുന്നു. റിഷഭ് പന്തിന്റെയും ശുഭ്മാൻ ഗില്ലിന്റെയും അർധശതകത്തിന്റെ ബലത്തിൽ ഇന്ത്യ 40 ഓവറിൽ 186 റൺസിലെത്തി നിൽക്കുകയാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ നാലിന് 86 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയെ ഇരുവരുമാണ് തിരിച്ചു കയറ്റിയത്. പന്ത് 45 പന്തിലാണ് അർധശതകം തികച്ചത്. രണ്ട് സിക്‌സറും എട്ട് ഫോറുകളും താരത്തിന്റെ വില്ലോയിൽ നിന്ന് പിറന്നു. 59 പന്തിൽ 60 റൺസെടുത്ത് പന്ത് പുറത്തായപ്പോൾ 69 റൺസെടുത്ത് ഗിൽ ക്രീസിലുണ്ട്.

ആദ്യ ദിനത്തിൽ വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോഹ്‌ലി 4 റൺസ് മാത്രമെടുത്ത് മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. യശസ്വി ജയ്സ്വാൾ (52 പന്തിൽ 30), രോഹിത് ശർമ (18 പന്തിൽ 18) എന്നിവരും ആദ്യ ദിനം മടങ്ങി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 235 റൺസെടുത്തു പുറത്തായിരുന്നു. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറുമാണ് കിവി ബാറ്റർമാരെ താരതമ്യേന ചെറിയ സ്കോറിന് പുറത്താക്കിയത്.

ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിങ്ടന്‍ സുന്ദർ നാല് വിക്കറ്റുകളും സ്വന്തമാക്കി. 129 പന്തിൽ 82 റൺസെടുത്ത ‍ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. വിൽ യങ്ങും (138 പന്തിൽ 71) അർധ സെഞ്ചറി തികച്ചു.

Content Highlights: rishab and gill fifty lead india in 3rd test vs new zealand

dot image
To advertise here,contact us
dot image