മുൻനിര കളി മറന്നപ്പോഴും ചങ്കൂറ്റത്തോടെ ബാറ്റേന്തിയ സൂപ്പർ ഹീറോ പന്ത്; സിക്സർ നേട്ടത്തിൽ റെക്കോർഡ്

മറ്റു ബാറ്റർമാരെല്ലാം കളി മറന്നപ്പോൾ റിഷഭ് ആണ് ആധികാരികമായി സ്പിന്നർമാരെ ആക്രമിച്ച് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത്.

dot image

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ചേസിങ്ങിന് നെടുന്തൂണായത് വിക്കറ്റ് കീപ്പർ റിഷബ് പന്താണ്. മറ്റു ബാറ്റർമാരെല്ലാം കളി മറന്നപ്പോൾ റിഷഭ് ആണ് ആധികാരികമായി സ്പിന്നർമാരെ ആക്രമിച്ച് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത്. അ‍ജാസ് പട്ടേലിന്റെപന്തിൽ പുറത്താവുന്നതിന് മുമ്പ് 57 പന്തിൽ 64 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതിൽ 9 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെടും.

ഈ ഇന്നിങ്സിനിടയിൽ പന്ത് വളരെ പ്രധാനപ്പട്ട ഒരു ബാറ്റിങ് റെക്കോർഡും നേടുകയുണ്ടായി. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പുകളിൽ നിന്നായി 50 സിക്സറുകൾ തികയ്ക്കുന്ന മൂന്നാമത്തെ ബാറ്ററാണ് പന്ത്. പന്തിനേക്കാൾ മുമ്പ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 50 സിക്സറുകൾ തികച്ചത് ഇം​ഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സും ഇന്ത്യൻ നായകൻ രോഹിത് ശർമയും മാത്രമാണ്. 51 ഇന്നിങ്സുകളിൽ നിന്നാണ് പന്തിന്റെ 50 സിക്സറുകൾ. കാർ ആക്സിഡൻരിനെ തുടർന്നുണ്ടായ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ സെപ്തംബറിലാണ് പന്ത് അന്താരാഷ്ട്രക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ഈ കാലയളവിൽ പന്ത് 10 ഇന്നിങ്സിൽ നിന്നും 12 സിക്സറാണ് നേടിയത്.

ഇതിനൊപ്പം പന്ത് തന്നെയാണ് ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മൂന്നാമത്തെ താരവും. ഈ ലിസ്റ്റിൽ മുന്നിലുള്ളത് 2684 റൺസുമായി രോഹിത്തും 2427 റൺസുമായി വിരാട് കോഹ്ലിയുമാണ്. ഇന്ത്യൻ താരങ്ങളിൽ ടെസ്റ്റിൽ കൂടുതൽ സിക്സറുകൾ നേടിയവരുടെ ലിസ്റ്റിൽ പന്ത് ഇപ്പോൾ ആറാം സ്ഥാനത്താണ്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് ഇതാണ്.

വീരേന്ദർ സെവാ​ഗ്- 90
രോഹിത് ശർമ - 88
എം എസ് ധോണി -78
സച്ചിൻ ടെൻഡുൽക്കർ - 69
രവീന്ദ്ര ജഡേജ- 68
റിഷഭ് പന്ത്- 50

Content Highlights: Rishabh Pant became the third batter to slam 50 sixes in the ICC World Test Championship

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us