ഇന്ത്യൻ ബ്രാഡ്മാനോട് രഞ്ജിയിലേക്ക് തിരിച്ചുപോവാൻ പറയൂ, ഇല്ലെങ്കിൽ ബാറ്റിങ് ആവറേജ് മ​ഗ്രാത്തിന്റേത് പോലെയാവും!

നിർണായകസമയത്ത് ടീം പതറി നിൽക്കുമ്പോൾ ഉത്തരവാദിത്തത്തോടെ കളിക്കുന്നതിനു പകരം വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയാണ് സർഫറാസ് കാണിക്കുന്നതെന്നാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.

dot image

കിവീസിനെതിരായ മൂന്നാം ടെസ്റ്റിൽ ചേസിങ്ങിനിറങ്ങിയ ഇന്ത്യ പതറുകയാണ്. നിലവിൽ ലഞ്ചിന് പിരിയുമ്പോൾ 92 ന് ആറ് എന്ന നിലയിലാണ് ഇന്ത്യൻ സ്കോർ. ഇന്ത്യൻ ബാറ്റർമാരുടെ മോശം ഷോട്ട് സെലക്ഷനും സ്പിന്നർമാർക്കെതിരെയുള്ള പതറലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മുൻനിരയൊന്നാകെ കിവീസ് ബോളർമാർക്കു മുന്നിൽ അടിയറവ് പറയുകയായിരുന്നു.

ഈ ടെസ്റ്റിലെ മോശം ഫോമിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടുന്ന താരമാണ് സർഫറാസ് ഖാൻ. ഈ സീരീസിൽ സർഫറാസ് ഒരു സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അതിനു ശേഷമുള്ള ഇന്നിങ്സുകളിലെല്ലാം കുറഞ്ഞ സ്കോറിനാണ് പുറത്തായത്. മോശം ഫോമിനൊപ്പം താരത്തിന്റെ ഷോട്ട് സെലക്ഷന്റെ പേരിലാണ് ഇപ്പോൾ കൂടുതൽ വിമർശനങ്ങളും നേരിടേണ്ടി വരുന്നത്.

നിർണായകസമയത്ത് ടീം പതറി നിൽക്കുമ്പോൾ ഉത്തരവാദിത്തത്തോടെ കളിക്കുന്നതിനു പകരം വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയാണ് സർഫറാസ് കാണിക്കുന്നതെന്നാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്. നേരത്തെ കഴിഞ്ഞ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ എട്ടാമനായാണ് സർഫറാസ് ഇറങ്ങിയത്. എന്നാൽ പൂജ്യനായി മടങ്ങാനായിരുന്നു വിധി. വാംഖഡെയിൽ കളിച്ച ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 150 നു മുകളിൽ ആവറേജുള്ള താരമാണ് നിരാശപ്പെടുത്തിക്കൊണ്ട് മടങ്ങിയത്. ​ഗില്ലിന്റെയും പന്തിന്റെയും ഇന്നിങ്സുകൾ ഇന്ത്യയ്ക്ക് തുണയായെങ്കിലും സ്ഥാനം മാറി ഇറങ്ങിയ സർഫറാസ് ഉൾപ്പെടെയുള്ള ബാറ്റിങ് നിര നിരാശപ്പെടുത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സഞ്ജയ് മഞ്ജരേക്കറടക്കമുള്ള മുൻ താരങ്ങൾ ടീം മാനേജ്മെന്റിന്റെ സർഫറാസിനെ വൈകി ഇറക്കാനുള്ള തീരുമാനത്തിനെതിരെ രം​ഗത്ത് വന്നിരുന്നു.

മൂന്ന് മത്സരങ്ങളിൽ നിന്നായി മൂന്ന് ഫിഫ്റ്റികൾ നേടിയ സർഫറാസിന് ബാം​ഗ്ലൂരിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 150 നു മുകളിൽ ആവറേജുണ്ട്. ഇത്രയും മികച്ച റെക്കോർഡുള്ള ഒരു താരത്തെ റൈറ്റ് ആൻഡ് ലെഫ്റ്റ് കോമ്പിനേഷനു വേണ്ടി ബാറ്റിങ് ഓർഡറിൽ സ്ഥാനമാറ്റം നടത്തിയതിനെ എങ്ങനെയാണ് ന്യായീകരിക്കുക? ഇതൊരു സെൻസും നൽകുന്നില്ല. ഇന്ത്യയുടെ മോശം തീരുമാനമാണത്. മഞ്ജരേക്കർ എക്സിൽ കഴിഞ്ഞ ദിനം പോസ്റ്റ് ചെയ്തത് ഇങ്ങനെ.

സാധാരണയായി നാലാം നമ്പരിലാണ് സർഫറാസ് ഖാൻ ബാറ്റു ചെയ്യാൻ ഇറങ്ങാറുള്ളത്. മുംബൈയിൽ ആദ്യഇന്നിങ്സിൽ വൈകി ഇറങ്ങിയ സർഫറാസ് നാലു പന്തുകൾ നേരിട്ട ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. കിവീസ് സ്പിന്നർ അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്താണ് സര്‍ഫറാസ് ഖാനെ പുറത്താക്കിയത്. ഈ വേദിയിലെ ഇതിനു മുമ്പത്തെ അവസാന 6 സ്കോറുകൾ ഇങ്ങനെയായിരുന്നു.177, 6, 301, 44, 21 & 52.

രണ്ടാമിന്നിങ്സിലും സർഫറാസ് നിരാശയായിരുന്നു സമ്മാനിച്ചത്. അജാസ് പട്ടേലിന്റെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച സർഫറാസ് ടോപ് എഡ്ജായി രച്ചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 1 റൺസ് മാത്രമായിരുന്നു സമ്പാദ്യം. ബെം​ഗളുരുവിലെ സെഞ്ച്വറി ഇന്നിങ്സിനു ശേഷം നാല് ഇന്നിങ്സുകളിലായി 21 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ഫസ്റ്റ് ക്ലാസിൽ കഴിഞ്ഞ വർഷങ്ങളിലായി സർഫറാസിനോളം തിളങ്ങിയ മറ്റൊരു കളിക്കാരനും ആഭ്യന്തര ക്രിക്കറ്റിലില്ല എന്നു തന്നെ പറയാം. 2019-20 രഞ്ജി സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സും 2020-21 സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും ഇക്കാലയളവില്‍ കളിച്ച 22 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളില്‍ നിന്നായി 134.624 ശരാശരിയില്‍ 2289 റണ്‍സാണ് സര്‍ഫറാസ് നേടിയിരുന്നു. അഞ്ച് അര്‍ധ സെഞ്ചുറികളും ഒമ്പത് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഇക്കാലയളവില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ ബാറ്റിങ് ശരാശരി 80-ന് മുകളിലെത്തി. ഇതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവുമെന്ന നേട്ടവും സര്‍ഫറാസ് ആ സമയത്ത് സ്വന്തമാക്കിയിരുന്നു.

എന്നാൽ നിലവിലെ മോശം ഫോമോടെ ഇന്ത്യൻ ബ്രാഡ് മാനോട് രഞ്ജിയിലേക്ക് തന്നെ തിരിച്ചുപോവാൻ പറയൂ, ഇല്ലെങ്കിൽ അയാളുടെ ആവറേജ് ​ഗ്ലെൻ മ​ഗ്രാത്തിന്റേത് പോലെയാവും എന്നാണ് ആരാധകർ വിമർശനവുമായി രം​ഗത്ത് വന്നിരിക്കുന്നത്. ടെസ്റ്റിൽ 7.36 ആണ് ഇതിഹാസ ഓസീസ് ബോളറായ ​ഗ്ലെൻ മ​ഗ്രാത്തിന്റെ ബാറ്റിങ് ആവറേജ്.

Content Highlights: Sarfaraz Khan Suffers Another Failure in IND vs NZ 3rd Test 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us