റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാനുള്ള മൂന്ന് കാരണങ്ങൾ ഇതാണ്

ഐപിഎൽ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഡൽഹി നിരയിലെ ഒന്നാം നിര താരമായത് ഓൾ റൗണ്ടർ അക്സർ പട്ടേലാണ്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഡൽഹി ക്യാപിറ്റൽസാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം യുവവിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഡൽഹി നിലനിർത്തിയില്ല.

ഇതിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് പ്രധാനമായുമുള്ളത്. റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിൽ അതൃപ്തിയുണ്ടായിരുന്ന ടീം മാനേജ്മെന്റിന് അക്സർ പട്ടേലിനെ നായകനാക്കാൻ പദ്ധതിയുണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിനെ ഉൾ‌പ്പെടെ നയിക്കേണ്ട സാഹചര്യമുള്ളതിനാൽ ഐപിഎൽ ടീമിന്റെ നായകസ്ഥാനം നഷ്ടപ്പെടുന്നത് പന്ത് ഇഷ്ടപ്പെട്ടില്ല.

റിക്കി പോണ്ടിങ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ മുൻ ഇന്ത്യൻ താരം ഹേമങ്ങ് ബദാനിയാണ് ഡൽഹിയുടെ പുതിയ പരിശീലകൻ. ടീം ഡയറക്ടറായി വേണുഗോപാൽ റാവുവും എത്തി. ഈ നിയമനങ്ങൾ പന്തിന് ഡൽഹി ടീമിലുണ്ടായിരുന്ന സ്വാധീനം കുറയ്ക്കുകയും ചെയ്തു. ടീം മാനേജ്മെന്റിനോട് റിഷഭ് ആവശ്യപ്പെട്ട റീടെൻഷൻ തുകയിലെ അഭിപ്രായ വ്യത്യാസവും താരം ടീം വിടാനുണ്ടായ മറ്റൊരു കാരണമായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐപിഎൽ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഡൽഹി നിരയിലെ ഒന്നാം നിര താരമായത് ഓൾ റൗണ്ടർ അക്സർ പട്ടേലാണ്. 16.50 കോടി രൂപയ്ക്കാണ് അക്സറിനെ ഡൽഹി നിലനിർത്തിയത്. കുൽദീപ് യാദവിനെ 13.25 കോടി രൂപയും ട്രിസ്റ്റൺ സ്റ്റബ്സിന് 10 കോടി രൂപയും നൽകി ഡൽഹി നിലനിർത്തി. അഭിഷേക് പോറലിനെ നാല് കോടി രൂപയ്ക്കാണ് ഡൽഹി നിലനിർത്തിയിരിക്കുന്നത്. 73 കോടി രൂപയാണ് ഡൽഹി ക്യാപിറ്റൽസിന് മെ​ഗാലേലത്തിന് ബാക്കിയുള്ളത്. ഡേവിഡ് വാർണർ, ആൻഡ്രിച്ച് നോർജെ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ് എന്നിവരെയും ഡൽഹി ലേലത്തിനയച്ചു.

Content Highlights: Why did Rishabh Pant leave Delhi Capitals?

dot image
To advertise here,contact us
dot image