അവസാനനിമിഷങ്ങളിൽ ബാറ്റ് കൊണ്ട് രക്ഷകവേഷം അണിയുന്നത് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. പാക്കിസ്താനെതിരെയുള്ള ആദ്യ ഏകദിനമത്സരത്തിലും കമ്മിൻസ് അതേ രക്ഷകവേഷമണിഞ്ഞാണ് ഓസീസിനെ പരാജയമുഖത്തു നിന്നും വിജയതീരത്തിലേക്കെത്തിച്ചത്.
പാറ്റ് കമ്മിൻസ് വീണ്ടും രക്ഷകനായെത്തിയപ്പോൾ പാകിസ്താനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയമാണ് നേടാൻ കഴിഞ്ഞത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാക്സിതാൻ 203 റൺസിന് പുറത്തായപ്പോൾ ജോഷ് ഇന്‍ഗ്ലിസ് (49), സ്റ്റീവന്‍ സ്മിത്ത് (44) പാറ്റ് കമ്മിൻസൺ (32) എന്നിവരുടെ മികവിൽ ഓസീസ് സ്കോർ മറികടന്നു. ജോഷ് ഇന്‍ഗ്ലിസ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരൊഴികെ ഓസീസ് ബാറ്റർമാരെല്ലാം അടിപതറിയപ്പോൾ വാലറ്റത്തെ ചേർത്തുനിർത്തിയാണ് കമ്മിൻസിന്റെ രക്ഷാപ്രവർത്തനം. വലറ്റത്തെ പാക് ബൗളർമാർക്ക് വിട്ടുകൊടുക്കാതെ ഡബിൾ ഓടിയും ബൗണ്ടറി നേടിയുമാണ് താരം റൺസെടുത്തത്. ഇതാദ്യമായിട്ടല്ല, പാറ്റ് കമ്മിൻസ് ഓസീസിന്റെ രക്ഷയ്ക്കെത്തുന്നത് എന്നതാണ് മറ്റൊരു കാര്യം.
എഡ്ജ്ബാസ്റ്റണിലെ ആഷസ് ടെസ്റ്റായിരുന്നു അതിലൊന്ന്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അന്ന് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 393 റൺസും രണ്ടാം ഇന്നിങ്സിൽ 273 റൺസുമാണ് എടുത്തിരുന്നത്. ആദ്യ ഇന്നിങ്സിൽ 386 റൺസെടുത്ത ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സിൽ വേണ്ടത് 282 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ഓപ്പണർമാരായ ഉസ്മാൻ ഖാജയ്ക്കും ഡേവിഡ് വാർണർക്കും ശേഷം തകർന്നടിഞ്ഞ ഓസീസ് ബാറ്റിങിനെ അവസാന സമയത്ത് രക്ഷപ്പെടുത്തിയത് 44 റൺസെടുത്ത കമ്മിൻസായിരുന്നു. അന്നും രണ്ട് വിക്കറ്റിനായിരുന്നു ഓസീസ് വിജയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനലായിരുന്നു കമ്മിൻസ് കങ്കാരുക്കളുടെ രക്ഷകനായ മറ്റൊരു മത്സരം. അന്ന് സ്റ്റാർക്കിനൊപ്പമായിരുന്നു രക്ഷാപ്രവർത്തനം. അന്ന് 212 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസ് മധ്യനിര തകർന്നടിഞ്ഞപ്പോൾ പ്രതിരോധം തീർത്ത് വിജയം തിരിച്ചുപിടിച്ചതും കമ്മിൻസ് എന്ന അവരുടെ നായകനായിരുന്നു. അന്ന് മിച്ചൽ സ്റ്റാർക്കിനൊപ്പമായിരുന്നു കമ്മിൻസിന്റെ രക്ഷാപ്രവർത്തനം. ഇതിനൊപ്പം അതേ ലോകകപ്പിൽ തന്നെ മാക്സ്വെല്ലിനൊപ്പവും കമ്മിൻസ് ഒത്ത പങ്കാളിയായി ടീമിനെ വിജയത്തിലെത്തിച്ച ഇന്നിങ്സുമുണ്ടായിരുന്നു.
Content Highlights: Australia beat Pakistan by 2 wickets, pat cummins is the hero