'ഈ രഞ്ജിട്രോഫി അവസാനത്തേത്'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് വൃദ്ധിമാൻ സാഹ

ടെസ്റ്റിലായിരുന്നു വൃദ്ധിമാന്‍ സാഹ കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്

dot image

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് വൃദ്ധിമാൻ സാഹ. പ്രഫഷണൽ ക്രിക്കറ്റിലെ തന്റെ അവസാന ക്യാമ്പയിനായിരിക്കും ഇത്തവണത്തെ രഞ്ജി ട്രോഫിയെന്ന് താരം പ്രഖ്യാപിച്ചു. ഈ സീസണിൽ ബംഗാളിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഈ സീസൺ ക്രിക്കറ്റിലെ എന്റെ അവസാനത്തെ സീസണായിരിക്കും. അവസാന തവണ ബംഗാളിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു, വിരമിക്കൽ പോസ്റ്റിൽ 40 കാരനായ സാഹ പറയുന്നു.

2010ലാണ് സാഹ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റിലായിരുന്നു കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 40 മത്സരങ്ങളിൽ നിന്ന് 1353 റൺസ് ടെസ്റ്റിൽ സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളും ആറ് അർധ സെഞ്ച്വറികളും നേടി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കീപ്പർമാരിൽ ധോണിക്കും പന്തിനും (ജോയിൻ്റ് ഫസ്റ്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് ഈ വലംകയ്യൻ കീപ്പർ. മൂന്ന് വർഷം മുമ്പ് 2021ൽ ന്യൂസിലാൻഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ൽ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഐപിഎല്ലിൽ പക്ഷെ 170 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

Content Highlights: Wriddhiman Saha to retire from all forms of cricket after ongoing Ranji Trophy

dot image
To advertise here,contact us
dot image