35 കളിൽ ഫോം ഔട്ടിൽ ഉഴലുന്ന ഹിറ്റ്മാനും കോഹ്ലിയും, ആ പ്രായത്തിൽ സച്ചിനും സംഘവും തീർത്ത റൺമല കണ്ടാൽ ഞെട്ടും!

35 കളിലെത്തി നിൽക്കുന്ന ഇരുതാരങ്ങളുടെയും ഇന്ത്യയുടെ പഴയ താരങ്ങളുടെ 35 കളിലെ പ്രകടനങ്ങളുമെടുത്ത് താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് കൗതുകം ഉണർത്തുന്ന ചില കാര്യങ്ങൾ മനസിലാവുക.

dot image

ന്യൂസിലാൻഡിനെതിരായ പരമ്പര തോൽവിയോടെ നാണക്കേടിൽ നിൽക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ പേരു കേട്ട ബാറ്റിങ് നിരയാണ് പരമ്പരയിൽ ടീമിനെ ആകെ നിരാശപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി ആറ് ഇന്നിങ്സിൽ നിന്നായി നേടിയത് 93 റൺസാണ്. രോഹിത്താവട്ടെ ആറ് ഇന്നിങ്സിൽ നിന്നായി നേടിയത് 91 റൺസും. ഇവരുടെ പരാജയമാണ് ടീം ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. ഹോം കണ്ടീഷനിലുള്ള 18 സീരീസിനു ശേഷമാണ് ഇന്ത്യൻ ടീം പരാജയപ്പെടുന്നത്.


രോഹിത്തും കോഹ്ലിയും ഇന്ത്യയുടെ സീനിയർ താരങ്ങളാണ്. ഒരു കാലത്ത് സച്ചിനും ദ്രാവിഡും ലക്ഷ്മണുമൊക്കെ അണിനിരന്നിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഈ ജനറേഷനിലെ അമരക്കാർ. എങ്കിലും കഴിഞ്ഞ രണ്ട് സീസണായി മോശം ഫോമിലാണ് ഇരുതാരങ്ങളും. 35 കളിലെത്തി നിൽക്കുന്ന ഇരുതാരങ്ങളുടെയും ഇന്ത്യയുടെ പഴയ താരങ്ങളുടെ 35 കളിലെ പ്രകടനങ്ങളെടുത്ത് താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് കൗതുകം ഉണർത്തുന്ന ചില കാര്യങ്ങൾ മനസിലാവുക. ഉദാഹരണത്തിന് സച്ചിന്റേയും രോഹിത് ശർമയുടെയും വിവിഎസ് ലക്ഷ്മണിന്റേയും രാഹുൽ ദ്രാവിഡിന്റേയും വിരാട് കോഹ്ലിയുടെയും 30 കളുടെ മധ്യത്തിലെ കരിയർ സ്റ്റാറ്റിറ്റ്സ്റ്റിക്സ് എടുത്ത് നോക്കാം.

വിരാട് കോഹ്ലി

2022 ലാണ് വിരാട് കോഹ്ലിയുടെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു അധ്യായം അവസാനിച്ചത്. അദ്ദേഹം ക്യാപ്റ്റൻസി ഒഴിയുന്നു. ആ സമയം അദ്ദേഹം സെഞ്ച്വറികളില്ലാതെ രണ്ട് വർഷം കഴിഞ്ഞിരുന്നു. ആ വർഷം ആറ് മത്സരങ്ങളിൽ നിന്നായി 265 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 26.50 ആയിരുന്നു ആവറേജ്. എന്നാൽ 2023 ൽ നില മെച്ചപ്പെടുത്തി. ഓസീസിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും സെഞ്ച്വറികളോടെ 671 റൺസാണ് അദ്ദേഹം നേടിയത്. 55.91 ആയിരുന്നു ആവറേജ്. എന്നാൽ 2024 ആയപ്പോഴേക്കും ഒരിക്കൽ കൂടി ഫോം ഔട്ടായി കോഹ്ലി. 250 റൺസ് മാത്രമാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ സമ്പാദ്യം.

രോഹിത് ശർമ
2022 ൽ കോഹ്ലിയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്തതിനു ശേഷം 2 ടെസ്റ്റുകൾ മാത്രമാണ് രോഹിത് ആ വർഷം കളിച്ചത്. 90 റൺസായിരുന്നു സമ്പാദ്യം. 2023 ൽ 2 സെഞ്ച്വറികളുടെ ബലത്തിൽ 545 റൺസായിരുന്നു സമ്പാദ്യം. 2024 ലും രണ്ട് സെഞ്ച്വറികൾ നേടിയെങ്കിലും 11 ടെസ്റ്റുകളിൽ നിന്നും 588 റൺസ് മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്. 29.40 ആയിരുന്നു ആവറേജ്.
2022 ൽ 32 കാരനായിരുന്ന കോഹ്ലി ഇന്ന് 36 കാരനാണ്. രോഹിത്താവട്ടെ ഇന്ന് 37 കാരനും. ഈ സമയത്ത് ഈ പ്രായത്തിൽ, 32 മുതൽ 37 വരെയുള്ള കാലഘട്ടത്തിൽ സച്ചിനും ലക്ഷ്മണും ദ്രാവിഡും എത്ര റൺസ് എടുത്തിരുന്നു എന്ന് കൂടി നോക്കാം.

സച്ചിൻ ടെൻഡുൽക്കർ (2006-2011)
2006 ൽ 32 കാരനായിരുന്നു സച്ചിൻ. 2006 സച്ചിനെ സംബന്ധിച്ചിടത്തോളം എട്ട് മത്സരങ്ങളിൽ നിന്നും 24.27 മാത്രമായിരുന്നു ആവറേജ്. എന്നാൽ അടുത്ത വർഷങ്ങളിൽ സച്ചിൻ തന്റെ വിശ്വരൂപം കാട്ടുന്നതായിരുന്നു കണ്ടത്. 2007 ൽ 9 ടെസ്റ്റിൽ നിന്നായി 776 റൺസാണ് അദ്ദേഹം നേടിയത്. 55. 47 എന്ന ആവറേജിൽ രണ്ട് സെഞ്ച്വറികളുടേയും 6 അർധശതകങ്ങളുടെയും ചാരുത ആ വില്ലോയിൽ നിന്നും വിരിഞ്ഞിരുന്നു. തൊട്ടടുത്ത വർഷം 13 ടെസ്റ്റിൽ നിന്നായി നേടിയത് 1063 റൺസ് 4 സെഞ്ച്വറികളുടെ അകമ്പടിയിൽ നേടി. 2009 ൽ 2 സെഞ്ച്വറികളുടെ ബലത്തിൽ 541 റൺസാണ് എടുത്തത്. 2010 ലാണ് ടെൻഡുൽക്കർ ഏറ്റവും മികച്ച ഫോമിൽ കളിച്ചത്. 2010 ൽ 7 സെഞ്ച്വറികളുടെ അകമ്പടികളോടെ 78.10 ശരാശരിൽ 1562 റൺസാണ് നേടിയത്. 2011 ൽ ഏകദിനലോകകപ്പ് നേടിയതിനൊപ്പം 47.25 ശരാശരിയിൽ 756 റൺസും അദ്ദേഹം നേടുകയുണ്ടായി.

രാഹുൽ ദ്രാവിഡ് (2006-2011)
2006 ൽ ദ്രാവിഡ് ഏറ്റവും മികച്ച ഫോമിലായിരുന്നു. 3 സെഞ്ച്വറികളുടെ അകമ്പടിയിൽ 1095 റൺസാണ് അദ്ദേഹം ആ വർഷം നേടിയത്. 2007 ൽ അദ്ദേഹം 606 റൺസും 2008 ൽ 805 റൺസും നേടുകയുണ്ടായി. 2010 ൽ 771 റൺസും 2011 ൽ 1145 റൺസുമായിരുന്നു ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അദ്ദേഹം നേടിയത്.

വിവിഎസ് ലക്ഷ്മൺ (2008-2010)
ലക്ഷ്മണിന് 2008 ൽ 33 വയസായിരുന്നു. 2008 ൽ 15 മത്സരങ്ങളിൽ നിന്നായി 1086 റൺസാണ് വിവിഎസ് ലക്ഷ്മൺ നേടിയത്. 2009 ൽ 471 റൺസും 2010 ൽ 939 റൺസും നേടുകയുണ്ടായി.

Content Highlights: How Tendulkar, Dravid, Laxman were performing at same age of kohli and rohit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us