ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വീണ്ടും വൈകുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്ത മുഹമ്മദ് ഷമിയെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങള്‍ക്കുള്ള ബംഗാളിന്റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ രഞ്ജി മത്സരങ്ങളാണ് ഷമിക്ക് നഷ്ടപ്പെടുക.
🚨📰 Mohammad Shami has not been included in Bengal’s next 2 Ranji Trophy fixtures !!
— Cricketism (@MidnightMusinng) November 4, 2024
- His participation in Border Gavaskar Trophy remains doubtful !!#PAKvsAUS #ViratKohli #INDvsNZ #RohitSharma #AUSvPAK #BCCI #Riyadh #GautamGambhir pic.twitter.com/sRAymi7TsL
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ഷമിക്ക് താല്‍പര്യമുണ്ടെന്ന് ബംഗാള്‍ ടീമിന്റെ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ല നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും ഇനിയുള്ള രണ്ട് മത്സരങ്ങളിലും ബംഗാള്‍ ടീമിന്റെ ഭാഗമാകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തതിന് ശേഷം ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി ഇത് നിഷേധിച്ചിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെ നെറ്റ്സില്‍ പരിശീലനം നടത്തുന്ന ഷമിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെ താന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഷമി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിക്ക് പൂർണമായും ഭേദമാവാത്തതിനാൽ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തിന് ഇടം ലഭിച്ചില്ല.
Content Highlights: Mohammed Shami not picked for next two matches of Ranji Trophy for Bengal