സ്പിൻ ബൗളർമാർക്കെതിരെ തിളങ്ങുന്ന ബാറ്ററാണ് സഞ്ജു; ടെസ്റ്റിൽ അവസരം നൽകണമെന്ന് മുൻ കിവി താരം സൈമൺ ഡൂൾ

തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്ന് ബിസിസിഐ സൂചന നൽകിയതായി സഞ്ജു സാംസൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

dot image

സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസിലാൻഡ് മുൻ താരം സൈമൺ ഡൂൾ. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ ടീമിനു ഗുണമാകുമെന്നും സൈമൺ ഡൂൾ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സ്പിന്നിനെതിരെ മോശം പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ നടത്തുന്നതെന്നും ഇരുവരെയും കൊണ്ട് വന്നാൽ അത് പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമില്‍ വരേണ്ടത്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ അതിന് ചേര്‍ന്ന താരങ്ങളാണ്. ടി 20, ഏകദിനം പോലെയല്ല ടെസ്റ്റ്. ടെസ്റ്റിൽ ബൗളർമാർക്കാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കമെന്നും അവരെ നേരിടാൻ സാങ്കേതിക തികവുള്ള താരങ്ങൾ വേണമെന്നും ഡൂൾ പ്രതികരിച്ചു.

തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്ന് ബിസിസിഐ സൂചന നൽകിയതായി സഞ്ജു സാംസൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ട്വന്റി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.

നിലവിലെ രഞ്ജി സീസണിൽ കേരളത്തിനായി താരം ഒരു മത്സരം കളിക്കാൻ ഇറങ്ങിയെങ്കിലും പിന്നീട് ടീമിനൊപ്പം തുടരാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു ഇപ്പോൾ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമാണ് സഞ്ജു സാംസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 11 സെഞ്ച്വറികളും 16 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിന് വേണ്ടി താരം സെഞ്ച്വറി നേടിയിരുന്നു.

Content Highlights: Simon Doull on Sanju Samson

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us