'ടെസ്റ്റ് ചാംപ്യൻഷിപ്പ് മറന്നേക്കൂ, ഓസ്ട്രേലിയയിൽ 4-0ത്തിന് ഇന്ത്യ വിജയിക്കില്ല': സുനിൽ​ ​ഗാവസ്കർ

'ഓസ്ട്രേലിയയിൽ വിജയിക്കാനാണ് ഇപ്പോൾ ഇന്ത്യൻ ടീം ശ്രമിക്കേണ്ടത്.'

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇത്തവണ ഇന്ത്യയ്ക്ക് സാധ്യതകളില്ലെന്ന് മുൻ താരം സുനിൽ ​ഗാവസ്കർ. 'ഓസ്ട്രേലിയയെ 4-0ത്തിന് പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ ഞാൻ ചന്ദ്രനിൽ എത്തിയിരിക്കും. ഒരുപക്ഷേ 3-1ന് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ സാധിച്ചേക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപ്പര്യമില്ല.' സുനിൽ ​ഗാവസ്കർ ഇന്ത്യ ടുഡെയോട് പറഞ്ഞു.

ഓസ്ട്രേലിയയിൽ വിജയിക്കാനാണ് ഇപ്പോൾ ഇന്ത്യൻ ടീം ശ്രമിക്കേണ്ടത്. 1-0, 2-0, 3-0, 3-1, 2-1 തുടങ്ങി പരമ്പര വിജയത്തിനുള്ള കണക്കുകൾ നിശ്ചയിക്കേണ്ടതില്ല. കളിക്കുക, ജയിക്കുക. അതുകൊണ്ട് മാത്രമെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വീണ്ടും സന്തോഷിക്കുകയുള്ളു. സുനിൽ ​ഗാവസ്കർ വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: 'India can't win 4-0. Forget WTC': Sunil Gavaskar

dot image
To advertise here,contact us
dot image