കഴിഞ്ഞ ലേലത്തിലെ ഏറ്റവും ക്ലിക്കായ 'അബദ്ധം'; ഇത്തവണ പ്രീതി സിന്റ ശശാങ്കിന് നൽകിയത് 5.5 കോടി!

ആള് മാറിയിട്ടായിരുന്നു ശശാങ്കിന്റെ ടീമിലേക്കുള്ള എൻട്രി എങ്കിലും പിന്നീട് ശശാങ്ക് ടീമിന്റെ അവിഭാജ്യഘടകമായി മാറി.

dot image

2023 ലെ ഐപിഎൽ ലേലം ഓർമയില്ലേ, യുവതാരമായ ശശാങ്ക് സിങിനെ അന്ന് അബന്ധത്തിലാണ് പഞ്ചാബ് സൂപ്പർ കിങ്‌സ് ഉടമ പ്രീതി സിന്റ ലേലത്തിൽ വിളിച്ചത്. 20 ലക്ഷത്തിനായിരുന്നു ലേലം. എന്നാൽ ലേലം വിളിച്ച ഉടനെ തങ്ങൾക്ക് താരത്തെ മാറിയെന്നും വിളി പിൻവലിക്കണമെന്നും ഓക്ഷൻ ടേബിളിൽ ഇരുന്ന പഞ്ചാബ് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. ഒരു തവണ വിളിച്ചാൽ പിന്നീട് തിരുത്താൻ പറ്റില്ലെന്നായിരുന്നു ഐപിഎൽ ഒഫീഷ്യലുകളുടെ തീരുമാനം. ഇതിനെതിരെ പ്രീതി സിന്റ അടക്കമുള്ളവർ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എന്നാൽ ആള് മാറിയിട്ടായിരുന്നു ശശാങ്കിന്റെ ടീമിലേക്കുള്ള എൻട്രി എങ്കിലും പിന്നീട് ശശാങ്ക് ടീമിന്റെ അവിഭാജ്യഘടകമായി മാറി. പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതും സീസണിനിടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിദേശ താരങ്ങൾ പോയതുമായിരുന്നു റിസർവ് ബെഞ്ചിലുണ്ടായിരുന്ന താരത്തിന് തന്റെ മികവ് തെളിയിക്കാനുള്ള അവസരമായത്.

പ്രീതി സിന്റ

ടീമിന്റെ അത്യാവശ്യ ഘട്ടത്തിൽ മികവിനൊത്തുയർന്ന ശശാങ്കിന്റെ കാര്യത്തിൽ പക്ഷെ ഇത്തവണ പഞ്ചാബ് ടീം മാനേജ്മെന്റിന് രണ്ടാമതൊന്ന്‌ ആലോചിക്കാനുണ്ടായിരുന്നില്ല. ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യത്തെ പേരുകാരനായി ശശാങ്ക്. വെറും രണ്ട് താരങ്ങളെ മാത്രമായിരുന്നു ഇത്തവണ പഞ്ചാബ് ടീമിൽ നിലനിർത്തിയത്. 5.5 കോടിക്കായിരുന്നു ശശാങ്കിനെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 354 റൺസായിരുന്നു ശശാങ്ക് നേടിയത്. ഇതിൽ രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടും. 164.65 ആയിരുന്നു ശശാങ്കിന്റെ റൺറേറ്റ്. ടീം നിലനിര്‍ത്തിയ മറ്റൊരാൾ പ്രഭ്സിമ്രാൻ ആണ്. 4 കോടിക്കായിരുന്നു പ്രഭ്സിമ്രാനെ നിലനിർത്തിയത്.

Content Highlights: Punjab Kings Retain Uncapped Duo Shashank Singh

dot image
To advertise here,contact us
dot image