36ാം പിറന്നാൾ ദിനത്തിൽ സമ്മാനം, പുരി ബീച്ചിൽ കോഹ്‌ലിയുടെ മണൽ ശില്പമുണ്ടാക്കി കലാകാരൻ; വീഡിയോ

ഒഡിഷയിലെ പുരി ബീച്ചിൽ പ്രത്യേക ശിൽപം തീർത്തായിരുന്നു സുദർശൻ പട്‌നായിക് പിറന്നാൾ സമ്മാനം ഒരുക്കിയത്.

dot image

ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലിക്ക് പിറന്നാൾ സമ്മാനവുമായി പ്രശസ്ത കലാകാരൻ സുദർശൻ പട്‌നായിക്. ഒഡിഷയിലെ പുരി ബീച്ചിൽ പ്രത്യേക ശിൽപം തീർത്തായിരുന്നു സുദർശൻ പട്‌നായിക് പിറന്നാൾ സമ്മാനം ഒരുക്കിയത്. ഒരു കലാകാരനെന്ന നിലയിൽ ഈ കലയിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാൻ ആഗ്രഹിക്കുന്നു’വെന്ന് പട്നായിക് പറഞ്ഞു. പ്രശസ്തമായ പുരി ബീച്ചിലെ ത​ന്‍റെ മണൽ ശിൽപത്തി​ന്‍റെ ചിത്രവും വിഡിയോയും അദ്ദേഹം ‘എക്‌സി’ൽ പങ്കിട്ടു. ‘താങ്കളുടെ അഭിനിവേശവും അർപ്പണബോധവും അവിശ്വസനീയ പ്രകടനങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. താങ്കൾക്ക് ആശംസകൾ നേരുന്നു’വെന്നും പട്നായിക് കുറിച്ചു.

1988 നവംബർ 5 നാണ് കോഹ്‌ലി ജനിക്കുന്നത്. 2008-ൽ ഇന്ത്യൻ ടീമിന് അണ്ടർ 19 കിരീടം നേടി കൊടുത്താണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ബാറ്റിങ് ‌ കൊട്ടകയിലേക്ക് അയാൾ പ്രവേശിക്കുന്നത്. പിന്നീട് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കാലത്തും തകർക്കപ്പെടില്ലെന്ന് തോന്നിച്ച സച്ചിന്റെ റെക്കോർഡുകൾ മറികടക്കുമെന്ന തോന്നിപ്പിക്കലിൽ അയാൾ ബാറ്റ് വീശുകയും അതിൽ പലതും മറികടക്കുകയും ചെയ്തു. ടെസ്റ്റ്, ട്വന്റി, ഏകദിനം തുടങ്ങി മൂന്ന് ഫോർമാറ്റിലും നമ്പർ വണ്ണിലെത്തിയ ആദ്യ ഇന്ത്യക്കാരനായി. ഒരു ദശകത്തിനുള്ളിൽ 20,000 റൺസ് കൂട്ടി ചേർത്ത കളിക്കാരനായി. ഏകദിനത്തിൽ 50 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന ആദ്യ കളിക്കാരനായി. ടി 20 , ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടി.

കഴിഞ്ഞ ടി 20 ലോകകപ്പോടെ ടി 20 യിൽ നിന്നും വിരമിച്ച താരം ഇപ്പോൾ ടെസ്റ്റിലും ഏകദിനത്തിലും സജീവമാണ്. സമീപ കാലത്തെ മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഓസീസുമായുള്ള ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലൂടെ വീണ്ടും രാജകീയ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highllights: sand artist gifted incredible sculpture of Virat Kohli

dot image
To advertise here,contact us
dot image