'വളരെ വേ​ഗത്തിൽ മത്സരത്തിന്റെ ​ഗതി മാറ്റാൻ കഴിയുന്ന താരം'; അയാൾക്കെതിരെ പദ്ധതിയുണ്ടെന്ന് പാറ്റ് കമ്മിൻസ്

മത്സരത്തിനിടെ അപകടകാരിയായി മാറാൻ അയാൾക്ക് കഴിയുമെന്ന് ഓസ്ട്രേലിയൻ നായകൻ

dot image

ഇന്ത്യൻ ക്രിക്കറ്റ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. മത്സരത്തിന്റെ ​ഗതി വളരെ വേഗത്തിൽ മാറ്റാൻ കഴിവുള്ള താരമാണ് പന്ത്. ഇന്ത്യൻ ടീമിലെ ചില താരങ്ങൾക്കെതിരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് പ്രത്യേക തന്ത്രങ്ങൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ പന്ത് നന്നായി കളിച്ചു. മത്സരത്തിനിടെ അപകടകാരിയായി മാറാൻ പന്തിന് കഴിയും. അയാൾക്കെതിരെ പ്രത്യേക പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പാറ്റ് കമ്മിൻസ് പറഞ്ഞു.

ഓസ്ട്രേലിയയിൽ രണ്ട് ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പരകളിലാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്. 12 ഇന്നിം​ഗ്സുകളിലായി 624 റൺസാണ് പന്ത് അടിച്ചെടുത്തിട്ടുള്ളത്. 62.40 ശരാശരിയിലാണ് ഓസ്ട്രേലിയയിൽ മാത്രം പന്തിന്റെ ബാറ്റിങ്. ഒരു സെഞ്ച്വറിയും രണ്ട് തവണ 80ൽ അധികം റൺസും റിഷഭ് സ്വന്തമാക്കി. വീണ്ടുമൊരിക്കൽ കൂടി ഓസ്ട്രേലിയയിൽ താരത്തിന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദര്‍.

Content Highlights: Pat Cummins wary of 'dangerous' Rishabh Pant

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us