CSK ചെയ്തത് തെറ്റ്, ആ വിദേശതാരത്തിന് പരിശീലിക്കാൻ അക്കാദമി തുറന്നുകൊടുക്കരുതായിരുന്നു: റോബിൻ ഉത്തപ്പ

' രാജ്യത്തിന്റെ കാര്യം വരുമ്പോൾ കളിക്കാരും ഫ്രാഞ്ചൈസിയും തമ്മിൽ ഒരു അതിർവര ഉണ്ടായിരിക്കണം, പ്രത്യേകിച്ചും അതൊരു വിദേശതാരമാവുമ്പോൾ.'

dot image

ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിമർശനവുമായി റോബിൻ ഉത്തപ്പ രം​ഗത്ത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലാൻഡ് താരമായ രച്ചിൻ രവീന്ദ്രയ്ക്ക് പരിശീലിക്കാൻ ചെന്നൈയുടെ അക്കാദമിയിൽ സൗകര്യം ഒരുക്കിക്കൊടുത്തതിനാണ് വിമർശനവുമായി ഉത്തപ്പ രം​ഗത്ത് വന്നിരിക്കുന്നത്. രച്ചിൻ നിലവിൽ ചെന്നൈയുടെ കളിക്കാരനാണ്. അതുപോലെ ഉത്തപ്പയും ചെന്നൈയുടെ മുൻ താരമായിരുന്നു.

ഇന്ത്യൻ കണ്ടീഷനിൽ നേരത്തെ കളിക്കാനും പ്രാക്ടീസ് ചെയ്യാനും സാധിച്ചത് രച്ചിന് ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ​ഗുണം ചെയ്യുകയും ചെയ്തു. ആദ്യ ടെസ്റ്റിൽ 134 റൺസ് നേടിയിരുന്നു അദ്ദേഹം. രണ്ടാം ഇന്നിങ്സിൽ 39 റൺസ് നോട്ട് ഔട്ടുമായി ടീമിനെ വിജയത്തിലേക്കുമെത്തിച്ചു രച്ചിൻ. ആദ്യ മത്സത്തിൽ മാൻ ഓഫ് ദി മാച്ചുമായിരുന്നു രച്ചിൻ. ആ സമയത്തെ പ്രെസന്റേഷൻ സമയത്തായിരുന്നു ഇന്ത്യൻ കണ്ടീഷനിലെ ചെന്നൈയ്ക്കൊപ്പമുള്ള പ്രാക്ടീസിനെക്കുറിച്ച് രച്ചിൻ മനസ് തുറന്നത്. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോൾ റോബിൻ ഉത്തപ്പ രം​ഗത്ത് വന്നിരിക്കുന്നത്.

രച്ചിൻ സി എസ് കെ അക്കാദമിയിലെത്തി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സി എസ് കെ തങ്ങളുടെ കളിക്കാരുടെ കാര്യങ്ങൾ നോക്കുന്ന കാര്യത്തിൽ വളരെ മികച്ചൊരു ഫ്രാഞ്ചൈസിയാണ്. എങ്കിലും രാജ്യത്തിന്റെ കാര്യം വരുമ്പോൾ കളിക്കാരും ഫ്രാഞ്ചൈസിയും തമ്മിൽ ഒരു അതിർവര ഉണ്ടായിരിക്കണം, പ്രത്യേകിച്ചും അതൊരു വിദേശതാരമാവുമ്പോൾ. രച്ചിൻ നേടിയ സെഞ്ച്വറി ഒരു ഓവർസീസ് താരത്തിന്റെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊരെണ്ണമായിരുന്നു. ഈ പ്രിപ്പറേഷൻ തന്നെയാണ് അതിന്റെ ബേസ്. ഉത്തപ്പ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞതിങ്ങനെ. 2021, 22 വർഷങ്ങളിൽ ഉത്തപ്പ സി എസ് കെയുടെ ഭാ​ഗമായിരുന്നു.

ഇന്ത്യയെ കിവികൾ വൈറ്റ് വാഷ് ചെയ്തപ്പോൾ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 256 റൺസായിരുന്നു രച്ചിന്റെ സമ്പാദ്യം. ന്യൂസിലാൻഡ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോററാവാനും ഇതുവഴി രച്ചിന് കഴിഞ്ഞു.

Content Highlights: Robin Uthappa unhappy with CSK for allowing Rachin Ravindra to practice in Chennai.

dot image
To advertise here,contact us
dot image