സഞ്ജു വെടിക്കെട്ട് തുടരുമോ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്

ടോസ് നേടിയ സൗത്താഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുയായിരുന്നു

dot image

ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ഡര്‍ബനിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുയായിരുന്നു. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്തിയേക്കും. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യയ്ക്ക് കീഴില്‍ രണ്ട് ടി20 പരമ്പരകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. ഹാട്രിക്ക് പരമ്പര നേട്ടമാണ് ടീമിന്റെ ലക്ഷ്യം.

ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഈ മാസം അവസാനം ആരംഭിക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഗംഭീര്‍. ബംഗ്ലാദേശിനെ 3-0ത്തിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 3-0ത്തിന് തോറ്റാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 15 മത്സരങ്ങള്‍ ജയിച്ചു. 11 മത്സരങ്ങളില്‍ പരാജയമറിഞ്ഞു. ഒരു കളി മാത്രം ഫലമില്ലാതെ അവസാനിച്ചു. 2023-ല്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ, ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.

Content Highlights: India vs South Africa t20, india bat first

dot image
To advertise here,contact us
dot image