ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍ മോശം ഫോം തുടരുകയാണ്. ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിനിടെ കെ എൽ രാഹുലിന്റെ പുറത്താകലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കേവലം 10 റൺസ് മാത്രം നേടിനിൽക്കേ തീർത്തും വിചിത്രമായ രീതിയിലാണ് രാഹുൽ പുറത്തായത്. ഇന്ന് വിക്കറ്റിന് നേരെ വന്ന പന്ത് കാലുകള്‍ക്കിടയിലൂടെ ലീവ് ചെയ്താണ് രാഹുല്‍ ഔട്ടായത്.
ഓസീസ് സ്പിന്നർ കോറി റോച്ചികിയോളിയാണ് രാഹുലിനെ ബൗൾഡാക്കിയത്. പന്ത് ജഡ്ജ് ചെയ്യുന്നതിലുണ്ടായ വലിയ പിഴവാണ് രാഹുലിന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്. പിച്ച് ചെയ്ത് മിഡിൽ സ്റ്റംപിന് നേരെ വന്ന പന്ത് പ്രതിരോധിക്കണോ അതോ ഷോട്ട് കളിക്കണോ എന്ന് രാഹുൽ സംശയിച്ചുനിന്നിരുന്നു. എന്നാൽ ആശയക്കുഴപ്പം മാറും മുൻപേ രാഹുൽ കുറ്റിതെറിച്ച് പുറത്താവുകയായിരുന്നു.
കുത്തിയുയർന്ന പന്തിൻറെ ലൈനിൽ നിന്ന് രാഹുൽ തന്റെ ഇടത് കാൽ മാറ്റിവയ്ക്കാതിരുന്നതോടെ പന്ത് നേരെ രാഹുലിന്റെ പാഡിൽ കൊള്ളുകയും സ്റ്റമ്പിലേക്ക് പതിക്കുകയും ചെയ്തു. വിശ്വസിക്കാനാവാതെയും നിരാശയോടെയും തലയാട്ടിക്കൊണ്ടായിരുന്നു രാഹുൽ പവിലിയനിലേക്ക് മടങ്ങിയത്. അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു പന്തിൽ വിക്കറ്റ് നഷ്ടമായത് രാഹുലിന്റ ഫോമാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.
"Don't know what he was thinking!"
— cricket.com.au (@cricketcomau) November 8, 2024
Oops... that's an astonishing leave by KL Rahul 😱 #AUSAvINDA pic.twitter.com/e4uDPH1dzz
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിലും സ്കോട്ട് ബോളണ്ടിന്റെ ഒരു മികച്ച പന്തിൽ രാഹുലിന് തന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇന്നിങ്സിൽ 4 റൺസ് മാത്രമാണ് രാഹുലിന് നേടാൻ സാധിച്ചത്.
Content Highlights: KL Rahul's 'Most Bizarre Dismissal Of The Year' In India A vs Australia A Match, Video