ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്കില്ല; വേദി ദുബായിലേക്ക് മാറ്റാൻ ഔദ്യോഗികമായി കത്തയച്ച് ബി സി സി ഐ

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി മത്സങ്ങൾ അരങ്ങേറുക

dot image

2025ൽ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കില്ലെന്ന് ഉറപ്പിച്ച് ബി സി സി ഐ. പാകിസ്താൻ വേദിയൊരുക്കുന്ന ക്രിക്കറ്റ് മേളയിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിയിലേക്ക് മാറ്റുവാൻ ബി സി സി ഐ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ടീമിന്‍റെ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റുവാനുള്ള ആഗ്രഹം ബി സി സി ഐ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

'ഞങ്ങളുടെ തീരുമാനം ഇതാണ്, അത് മാറ്റുവാൻ തക്ക കാരണമൊന്നുമില്ല. മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടുകൊണ്ട്
പാക്സിതാൻ ക്രിക്കറ്റ് ബോർഡിന് കത്തെഴുതിയിട്ടുണ്ട്', ബി സി സി ഐ വൃത്തം അറിയിച്ചു. അന്തരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ എട്ട് സ്ഥാനക്കാർ
ഏറ്റുമുട്ടുന്ന 50 ഓവർ ടൂർണ മെന്റാണ് ചാമ്പ്യൻസ് ട്രോഫി.

സർക്കാരുമായുള്ള കൂടിയാലോചനയിൽ ബി സി സി ഐ നേരത്തെ തന്നെ പാകിസ്താനിലേക്ക് വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ പാകിസ്താന്‍റെ ഡേപ്യൂട്ടി പ്രൈം മിനിസ്റ്റർ മുഹമ്മദ് ഇഷാഖ് ദാറും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ മാറ്റമുണ്ടാകും എന്ന പ്രതീക്ഷ നൽകിയതിന് ശേഷമാണ് ബി സി സി ഐയുടെ ഈ തീരുമാനം. മുൻ പാകിസ്താൻ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി മത്സങ്ങൾ അരങ്ങേറുക. കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പ് ട്രോഫിയിൽ പാകിസ്താൻ വേദിയൊരുക്കിയപ്പോൾ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2008 ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് അവസാനമായി ക്രിക്കറ്റ് കളിക്കാൻ പോയത്.

Content Highlights: Indian cricket team will not travel to Pakistan for icc champions trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us