സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ കേരളത്തിന് ഇരട്ടി മധുരം; യുപിക്കെതിരെ രഞ്ജിയിൽ ഇന്നിങ്‌സ് ജയം

കേരളത്തിന്റെ സ്പിൻ ആക്രമണത്തിന് മുന്നിലാണ് ഉത്തർപ്രദേശ് തകർന്നടിഞ്ഞത്.

dot image

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് ഇന്നിങ്സിനും 117 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 233 ന്റെ ലീഡ് കടവുമായി ഇറങ്ങിയ ഉത്തർ പ്രദേശ് 37.5 ഓവറിൽ 116 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്‌സേനയാണ് കേരളത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിലാകെ സക്‌സേന 11 വിക്കറ്റ് വീഴ്ത്തി. ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് ബോണസ് പോയിന്റും ലഭിക്കും. നവംബർ 13 മുതൽ ഹരിയാനയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

കേരളത്തിന്റെ സ്പിൻ ആക്രമണത്തിന് മുന്നിലാണ് ഉത്തർപ്രദേശ് തകർന്നടിഞ്ഞത്. 78 പന്തിൽ നാല് ഫോറുകൾ അടക്കം 36 റൺസെടുത്ത മാധവ് കൗശിക്കാണ് യുപി ബാറ്റർമാരിലെ ടോപ് സ്‌കോറർ.

നേരത്തെ ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ കേരളം 395 റൺസ് ചേർത്തിരുന്നു. 202 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 93 റൺസെടുത്ത സൽമാൻ നിസാറിന്റെയും 165 പന്തുകൾ നേരിട്ട് 83 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും മികവിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി കേരളം എലൈറ്റ് സി ഗ്രൂപ്പിൽ രണ്ടാമതെത്തി.


Content Highlights: Kerala win ranji trophy vs uttarpradesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us