'തലൈവർ എന്നാ സുമ്മാവാ, സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ വയ്യ'; സഞ്ജുവിനെ അഭിനന്ദിച്ച് ഷാഫി പറമ്പിൽ

സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ജയം നേടുകയും ചെയ്തു

dot image

തുടർച്ചയായ രണ്ടാം ടി20 മത്സരത്തിലും സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങൾ വന്നുകൊണ്ടിരിക്കുകയാണ്. മലയാളി താരമെന്ന നിലയിൽ മലയാളികളും സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തിൽ അഭിനന്ദന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വടകര എംപി കൂടിയായ ഷാഫി പറമ്പിൽ.

പാലക്കാട് ഉപതിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നതിനിടെയായിരുന്നു ഷാഫിയുടെ അഭിനന്ദന പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഷാഫിയെ കൂടാതെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലയിലുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. തലൈവർ എന്നാ സുമ്മാവാ എന്ന തലക്കെട്ടിലായിരുന്നു ഷാഫിയുടെ എഫ്ബി പോസ്റ്റ്. 'സന്തോഷവും അഭിമാനവും എങ്ങിനെയാ പറയാന്ന് അറിഞ്ഞൂടാ' എന്നും ഷാഫി കുറിച്ചിട്ടുണ്ട്.

അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.

സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ജയം നേടുകയും ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്‌ണോയിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. 25 റൺസെടുത്ത ക്ലാസൻ, 23 റൺസെടുത്ത കോട്ട്സി , 21 റൺസെടുത്ത റയാൻ എന്നിവരാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയത്. സഞ്ജുവിനെ കൂടാതെ തിലക് വർമ (33),സൂര്യകുമാർ യാദവ് (21) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു .മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ കീറി കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

Content Highlights: Shafi parambil on Sanju samson perfomance in t20 vs South africa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us