ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ പാകിസ്താന് 141 റണ്‍സ് വിജയലക്ഷ്യം. പാക് പേസർമാർ വീണ്ടും തിളങ്ങിയതോടെ ഓസീസ് 31. 5 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായുമാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്.
Pacers reign supreme once again! 🔥
— Pakistan Cricket (@TheRealPCB) November 10, 2024
Australia have been skittled in 31.5 overs as we require 141 runs for the series win 🎯#AUSvPAK pic.twitter.com/IP8Lbk3SU2
ഓസീസ് നിരയില്‍ ഒരു ബാറ്റര്‍ക്കും 30 റണ്‍സ് കടക്കാനായില്ല. 41 പന്തില്‍ 30 റണ്‍സെടുത്ത സീന്‍ അബ്ബോട്ടാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ 22 റണ്‍സെടുത്ത ഓപണര്‍ മാറ്റ് ഷോര്‍ട്ടും ഭേദപ്പെട്ട സംഭാവന നല്‍കി. ആദം സാംപ (13), ആരോണ്‍ ഹാര്‍ഡി (12), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (12*) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് (7), ജോഷ് ഇംഗ്ലിസ് (7), കൂപ്പര്‍ കൊണോലി (7), മാര്‍കസ് സ്‌റ്റോയിനിസ് (8), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ലാന്‍സ് മോറിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഷഹീന്‍ ഷാ അഫ്രീദിക്കും നസീം ഷായ്ക്കും പുറമെ ഹാരിസ് റൗഫ് രണ്ടും മുഹമ്മദ് ഹസ്‌നൈന്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. അവസാന ഏകദിനത്തില്‍ ഓസീസിനെ തകര്‍ത്താല്‍ പാക് പടയ്ക്ക് പരമ്പര പിടിച്ചെടുക്കാം.
Content Highlights: Australia vs Pakistan, 3rd ODI: Pacers shine as Pakistan chase 141 for series win