2002ന് ശേഷം ഓസീസ് മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താന്‍. മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം എട്ട് വിക്കറ്റിന് വിജയിച്ചാണ് പാക് പട പരമ്പര പിടിച്ചെടുത്തത്. ഓസ്‌ട്രേലിയയെ 140 റണ്‍സിന് എറിഞ്ഞിട്ട പാകിസ്താന്‍ 26.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന്‍ 2-1 ന് സ്വന്തമാക്കി.
🇵🇰 2️⃣-1️⃣ 🇦🇺
— Pakistan Cricket (@TheRealPCB) November 10, 2024
Pakistan win their first ODI series in Australia since 2002! ✅#AUSvPAK pic.twitter.com/d4tlDcaxNE
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 31.5 ഓവറില്‍ 140 റണ്‍സിന് എറിഞ്ഞൊതുക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. പാക് പേസര്‍മാര്‍ വീണ്ടും തിളങ്ങിയതോടെയാണ് കുഞ്ഞന്‍ സ്‌കോറില്‍ ഓസീസിനെ എറിഞ്ഞിടാന്‍ പാക് പടയ്ക്ക് കഴിഞ്ഞത്. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായുമാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് രണ്ടും മുഹമ്മദ് ഹസ്നൈന്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
A convincing win in Perth completes a come-from-behind series triumph for Pakistan! 👏
— Pakistan Cricket (@TheRealPCB) November 10, 2024
Winning start for Rizwan in his first series as captain 🏏🙌#AUSvPAK pic.twitter.com/tP4zoOdv6E
ഓസീസ് നിരയില്‍ ഒരു ബാറ്റര്‍ക്കും 30 റണ്‍സ് കടക്കാനായില്ല. 41 പന്തില്‍ 30 റണ്‍സെടുത്ത സീന്‍ അബ്ബോട്ടാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ 22 റണ്‍സെടുത്ത ഓപണര്‍ മാറ്റ് ഷോര്‍ട്ടും ഭേദപ്പെട്ട സംഭാവന നല്‍കി. ആദം സാംപ (13), ആരോണ്‍ ഹാര്‍ഡി (12), സ്പെന്‍സര്‍ ജോണ്‍സണ്‍ (12*) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ അനായാസം വിജയത്തിലെത്തി. ഓപണര്‍മാരായ സയിം അയൂബ് 42 റണ്‍സും അബ്ദുള്ള ഷഫീഖ് 37 റണ്‍സും അടിച്ചെടുത്ത് പുറത്തായി. 28 റണ്‍സുമായി പുറത്താകാതെ നിന്ന ബാബര്‍ അസമും 30 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലാന്‍സ് മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: Pakistan beat AUS by 8 wickets to win their first ODI series in Australia in 22 years