ചെറിയ പ്രായത്തിൽ കടന്ന് വന്ന് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷണലായി മാറിയ യുവ ബാറ്റർ യശസ്വി ജയ്‌സ്വാളിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാളിനെ അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. ക്രിക്കറ്റ് താരം തന്നെയാണ് തേജസ്വിയും, എന്നാൽ ഏത് ക്രിക്കറ്റ് താരവും മോഹിക്കുന്ന ഇന്ത്യൻ ടീമിന്റെ നീല കുപ്പായം വരെ എത്തിപിടിക്കാൻ തേജസ്വിക്ക് കഴിഞ്ഞില്ലെന്ന് മാത്രം. ഇപ്പോഴിതാ തന്റെ 27-ാം വയസില്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ആദ്യ അർധ സെഞ്ച്വറി നേടിയ തേജസ്വിയെ സ്തുതിക്കുകയാണ് അനിയൻ യശ്വസി ജയ്‌സ്വാൾ. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ വരെ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ക്രിക്കറ്റ് താരം എന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് പിന്നിൽ മൂത്ത സഹോദരനായ തേജസ്വിയുടെ സമർപ്പണമാണെന്നും അദ്ദേഹം ഇല്ലായിരുന്നെങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നുവെന്നും യശ്വസി പറഞ്ഞു.
ക്രിക്കറ്റ് താരങ്ങളാവാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരുമിച്ച് വണ്ടി കയറിയവരാണ് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളും മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാളും. കടുത്ത പട്ടിണിയിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുള്ള ആ ഇറങ്ങിപോക്ക് മറ്റൊരു അർഥത്തിൽ മറ്റൊരു ശൂന്യതയിലേക്കാണ് നയിച്ചത്. എന്നാൽ ആ സമയത്ത് കുടുംബവും താനും നിലനിന്ന് പോയത് തേജസ്വിയുടെ കഠിനാധ്വാനം കൊണ്ടായിരുന്നുവെന്ന് യശസ്വി പറയുന്നു. അനിയന്റെ ക്രിക്കറ്റ് സ്വപ്നം നേടിയെടുക്കാൻ അങ്ങനെ 17-ാം വയസില്‍ തേജസ്വി ക്രിക്കറ്റ് ഉപേക്ഷിച്ചു. ഡല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനില്‍ അലങ്കാര വിളക്കുകള്‍ വില്‍ക്കുന്ന ഒരു സ്റ്റോറില്‍ സെയില്‍സ്മാനായി ജോലിക്ക് കയറി. ജയ്‌സ്വാളിന് നിത്യ ചെലവിനുള്ള പണമയച്ചു. കൂടുതെ തന്റെ രണ്ട് മൂത്ത സഹോദരിമാരെയും വിവാഹം കഴിച്ചുവിടുകയും ചെയ്തു.
In 2012,the Jaiswal brothers, sons of a hardware shop owner,moved to Mumbai to become cricketers. They shared the groundsman’s tent at Azad Maidan,but only one could afford to pursue the sport. So at 17, Tejasvi quit cricket to keep Yashasvi’s dream alive. https://t.co/uQhlL8bEey
— Sakshi Dayal (@sakshi_dayal) November 13, 2024
'എനിക്കും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. യശസ്വി നന്നായി കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ 2013 അവസാനത്തോടെ ഞാന്‍ മുംബൈയും ക്രിക്കറ്റും ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മാറി.'തേജസ്വി പറഞ്ഞു.
ശേഷം ഐപിഎല്ലിൽ യശ്വസി ക്ലിക്കായതോടെ ജയ്‌സ്വാൾ കുടുംബത്തിന്റെ തലവര മാറി. വർഷങ്ങൾക്ക് മുമ്പ് തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി സ്വന്തം സ്വപ്‍നം മാറ്റി വെച്ച സഹോദരനെ ക്രിക്കറ്റിലേക്ക് മടക്കി കൊണ്ട് വരാൻ യശ്വസി ശ്രമം തുടങ്ങി. കടുത്ത മത്സരം നടക്കുന്ന മുംബൈ സര്‍ക്യൂട്ടില്‍ നിന്ന് ത്രിപുരയിലേക്ക് തേജസ്വി മാറി. മൂന്ന് വര്‍ഷത്തിന് ശേഷം, തേജസ്വി കഴിഞ്ഞ മാസം മേഘാലയയ്ക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2014 മുതല്‍ 2021 വരെ, ഏഴ് വര്‍ഷത്തോളം തേജസ്വി പ്രൊഫഷണല്‍ ക്രിക്കറ്റിലില്ലായിരുന്നു. ഇന്ന് ബറോഡയ്ക്കെതിരെ 82 റണ്‍സ് നേടുകയും ചെയ്തു.
Content Highlights: India opener Yashasvi’s brother returns to cricket