ഐസിസി ടി20 റാങ്കിങിൽ 27 സ്ഥാനങ്ങൾ കുതിച്ചുകയറി സഞ്ജു; ഇനി ലക്ഷ്യം ആദ്യ പത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഐസിസിയുടെ ടി20 റാങ്കിങിൽ വലിയ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. നേരത്തെ നൂറിന് മുകളിലുള്ള റാങ്കിങിലായിരുന്ന സഞ്ജു ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ച്വറിയിലാണ് റാങ്ക് 66 ലെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 11 ഫോറുകളുടെയും എട്ട് സിക്സറുകളുടെയും അകമ്പടിയോടെ സഞ്ജു 111 റൺസ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി 20 മത്സരത്തിൽ കൂടി തിളങ്ങി റാങ്കിങ് പട്ടികയിൽ ആദ്യ പത്തിലെത്തുകയായിരിക്കും, സഞ്ജുവിന്റെ അടുത്ത ലക്ഷ്യം.

അതേസമയം, ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. റാങ്കിങിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. റിതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ പാക് താരം ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഏകദിന ബൗളർമാരുടെ റാങ്കിങിൽ പാകിസ്താൻ പേസർ ഷഹീന്‍ അഫ്രീദിയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാമത്. ആദ്യ പന്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ജസ്പ്രിത് ബുംറ ആറാം സ്ഥാനത്തും മുഹമ്മദ് സിറാജ് എട്ടാം സ്ഥാനത്തുമാണ്.

Content Ranking: icc t20 ranking of Sanju Samson

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us